SignIn
Kerala Kaumudi Online
Saturday, 03 October 2026 3.02 AM IST

ഭൂമി നൽകാമെന്ന് വിശ്വസിപ്പിച്ച് 80 ലക്ഷംരൂപ തട്ടിയെടുത്തെന്ന്; ദമ്പതികൾക്കെതിരെ കേസ്

കിഴക്കമ്പലം: ഭൂമി നൽകാമെന്ന് വിശ്വസിപ്പിച്ച് 80ലക്ഷംരൂപ കൈപ്പറ്റിയശേഷം കരാർ പാലിക്കാതെ വഞ്ചിച്ചെന്ന പരാതിയിൽ ദമ്പതികൾക്കെതിരെ തടിയിട്ടപറമ്പ് പൊലീസ് കേസെടുത്തു. കൊടുങ്ങല്ലൂർ നെയ്ശേരി ജേക്കബ് ജോസഫ്, ഭാര്യ ഗീതു ടെല്ലസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.

ആലുവ ചെങ്ങമനാട് കിഴക്കേദേശം ട്രിനിറ്റി പെരിയാർ സാൻഡ്‌സ് ഫ്ലാറ്റിൽ താമസിക്കുന്ന മാത്യു നൽകിയ പരാതിയിലാണ് നടപടി.

വാഴക്കുളം വില്ലേജിൽ കൈപ്പറ്റിക്കര കൈപ്പറ്റിക്കുഴി റോഡിനോട് ചേർന്ന് അഞ്ചുമീറ്റർ വീതിയിൽ സ്ഥലം നൽകാമെന്ന് പറഞ്ഞ് പ്രതികൾ പരാതിക്കാരനുമായി കരാർ ഉണ്ടാക്കിയെന്നാണ് പരാതി. 80 ലക്ഷംരൂപ വിലനിശ്ചയിച്ച് 2023 നവംബർ 10നാണ് കരാർ ഒപ്പിട്ടത്. കരാർ പ്രകാരം തുകയുടെ ഒരുഭാഗം നേരിട്ടും ബാങ്ക് അക്കൗണ്ട് മുഖേനയും പ്രതികൾ കൈപ്പറ്റിയിരുന്നു. തുടർന്ന് 2023 നവംബർ 30നകം ബാക്കി 45 ലക്ഷം രൂപ കൂടി വാങ്ങി തീറാധാരം എഴുതി നൽകാമെന്നായിരുന്നു വ്യവസ്ഥ. എന്നാൽ ബാക്കി തുക കൈപ്പറ്റി ആധാരം രജിസ്റ്റർ ചെയ്ത് നൽകാൻ പ്രതികൾ തയ്യാറായില്ലെന്നും കരാർ ലംഘിച്ച് തുക അന്യായമായി കൈവശംവച്ചെന്നും പരാതിയിൽ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY