SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.38 AM IST

കസ്റ്റഡിയിലുള്ള പ്രതിയുടെ വീട്ടിൽ ലഹരിശേഖരം

ebin-paul
എബിൻ ബി. പോൾ

കോലഞ്ചേരി: പൊലീസ് കസ്റ്റഡിയിലുള്ള യുവാവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ഹെറോയിനും ഫെന്റനൈലും ഉൾപ്പെടെയുള്ള നിരോധിത ലഹരിവസ്തുക്കളുടെ ശേഖരം. പുത്തൻകുരിശ് വടയമ്പാടി പത്താംമൈൽ ജിഞ്ചർ കൗണ്ടി വില്ലയിലെ 10 എയിൽ എബിൻ ബി. പോളിന്റെ (32) വീട്ടിൽനിന്നാണ് എട്ട് ഇനങ്ങളിലായി 105.703 ഗ്രാം ലഹരിവസ്തുക്കൾ പിടികൂടിയത്. കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ലഹരിശേഖരം കണ്ടെത്തിയതോടെ പുത്തൻകുരിശ് പൊലീസ് എൻ.ഡി.പി.എസ് നിയമപ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തു. ലഹരിവസ്തുക്കൾ എവിടെനിന്ന് എത്തിച്ചതാണെന്നും വിതരണശൃംഖലയുമായി മറ്റാർക്കെങ്കിലും ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നു.

കസ്റ്റഡിയിലുള്ള യുവാവിന്റെ വീട്ടിൽ പരിശോധന എറണാകുളം മാർക്കറ്റ് റോഡിലെ ജൂതപ്പള്ളി കത്തിച്ചതുമായി ബന്ധപ്പെട്ട കേസിൽ എറണാകുളം സെൻട്രൽ പൊലീസിന്റെ പിടിയിലായിരുന്ന യുവാവിന്റെ താമസസ്ഥലത്താണ് അന്വേഷണത്തിന്റെ ഭാഗമായി പരിശോധന നടത്തിയത്.

ഹെറോയിൻ എന്ന് രേഖപ്പെടുത്തിയ രണ്ട് ഇനങ്ങൾ, ഓക്സികോഡോൺ, ഫെന്റനൈൽ എന്ന് രേഖപ്പെടുത്തിയ രണ്ട് ഇനങ്ങൾ, ആൽപ്രസൊലാം, കെറ്റാമിൻ, കെ. റോക്ക് എന്നിവയാണ് കണ്ടെത്തിയത്.

ഉറവിടവും വിതരണബന്ധവും അന്വേഷിക്കുന്നു

പിടിച്ചെടുത്ത ലഹരിവസ്തുക്കളുടെ ഉറവിടം കണ്ടെത്തുന്നതിനും ഇവ മറ്റാർക്കെങ്കിലും വിതരണം ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനുമാണ് പൊലീസിന്റെ തുടർ അന്വേഷണം. ശാസ്ത്രീയ പരിശോധനാഫലങ്ങളും നിർണായകമാകും. എസ്.ഐ എം.ടി. ജിതിൻകുമാർ, എസ്.ഐ എസ്.എസ്. അജിൻ, ഗ്രേഡ് എസ്.ഐ ദിലീപ്കുമാർ, സി.പി.ഒമാരായ സിനോജ്, ആശ എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ERNAKULAM, CUSTODY, DRUGS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY