കൊച്ചി: പൂട്ടിക്കിടക്കുന്ന ഫ്ലാറ്റുകളും കെട്ടിടങ്ങളും കേന്ദ്രീകരിച്ച് മോഷണം പതിവാക്കിയ ഫോർട്ട്കൊച്ചി കൽവത്തി സ്വദേശി ഷെഹീറിനെ (48) ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. വീടുകളിൽ നിന്ന് കോപ്പർ കോയിലുകൾ, പൈപ്പ് ഫിറ്റിംഗ്സുകൾ, ഇലക്ട്രിക് മോട്ടോറുകൾ, എയർ കണ്ടീഷൻ ഔട്ട്‌ഡോർ ഫിറ്റിംഗുകൾ, ഇലക്ട്രിക് വയറുകൾ, ടൂളുകൾ എന്നിവയാണ് കവരുന്നത്. നാല് മാസം മുമ്പ് ഫോർട്ട്കൊച്ചി സെന്റ് ഫ്രാൻസിസ് ചർച്ച് എൽ.പി സ്കൂളിൽ നടന്ന മോഷണ കേസിലെ പ്രതിയാണ്.
പ്രതി വാടകയ്ക്ക് താമസിക്കുന്ന മട്ടാഞ്ചേരി ബാങ്കുമൂലയിലെ വാടക വീട്ടിൽ നിന്ന് മോഷണ മുതലുകൾ കണ്ടെടുത്തു. മട്ടാഞ്ചേരി സി.ഐ വിബിൻ ദാസ്, ഫോർട്ട്‌കൊച്ചി എസ്.എച്ച്.ഒ അജ്മൽ ഹുസൈൻ, എസ്.ഐ നിസാമുദ്ദീൻ, എ.എസ്.ഐമാരായ ശ്രീകുമാർ, പ്രിൻസി, സീനിയർ സി.പി.ഒമാരായ ബിനു, സി.പി.ഒമാരായ സബീർ പി. ബഷീർ, രതീഷ് എന്നിവരാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |