SignIn
Kerala Kaumudi Online
Wednesday, 14 October 2026 3.29 AM IST

കുത്തു കേസ് പ്രതിക്ക് 6 വർഷം തടവ്

aa

കൊച്ചി: യുവാവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ച കേസിലെ പ്രതിക്ക് ആറുവർഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ. കായംകുളം കൃഷ്ണപുരം സ്വദേശി ലിനു മാത്യുവിനെയാണ് (29) എറണാകുളം അഡിഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി ടി. ആൻസി ശിക്ഷിച്ചത്. 2021 മേയ് 15-ന് രാവിലെയായിരുന്നു കേസിനാസ്പദമായ സംഭവം. അതുല്യ കൺസ്ട്രക്ഷൻ കമ്പനി ഉടമ ഷാജിമോനെ, കൂടെ താമസിച്ചിരുന്ന ജീവനക്കാരനായ ലിനു മാത്യു വാക്കുതർക്കത്തെത്തുടർന്ന് അടുക്കളയിലെ കത്തി ഉപയോഗിച്ച് കുത്തുകയായിരുന്നു. ഹിൽപാലസ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ കെ.ജി. അനീഷാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി ഗവ. പ്ലീഡർ സജീവ് കൃഷ്ണൻ ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY