
കളമശേരി: സൈബർ തട്ടിപ്പു വഴി ലഭിച്ച പണം ഉപയോഗിച്ച് പ്രമുഖ ജുവലറിയെ കബളിപ്പിച്ച് 62 ലക്ഷം രൂപയുടെ സ്വർണാഭരണങ്ങൾ കൈക്കലാക്കി മുങ്ങിയ മലപ്പുറം ചെമ്പ്രശേരി തച്ചോടം വീട്ടിൽ ഷാഹിദ് സുലൈമാനെ (31) കളമശേരി ഇൻസ്പെക്ടർ എ.എൽ. അഭിലാഷിന്റെ നേതൃത്വത്തിൽ പിടികൂടി.
സംഭവത്തിനു ശേഷം പ്രതി വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു. ഇയാളിൽ നിന്ന് ബി.എം.ഡബ്ളിയു കാറും വ്യാജ ആധാർ കാർഡും പൊലീസ് പിടികൂടി. കേസിലെ കൂട്ടുപ്രതികൾക്കായി അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു. എസ്.ഐ. രാംലാൽ, സി.പി.ഒ മാരായ മാഹിൻ അബൂബക്കർ, കെ.പി.വിനു, ഡി.ജി. കലേഷ്, ലിബിൻ കുമാർ, അനീഷ് കുമാർ, പ്രശോഭ്, ശ്രീജീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |