SignIn
Kerala Kaumudi Online
Wednesday, 14 October 2026 2.37 AM IST

ഭിക്ഷക്കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് സംഭവം ആൾക്കൂട്ടക്കൊല; ഏഴുപേർ കസ്റ്റഡിയിൽ

f

ചിറ്റൂർ: മൂലത്തറ റെഗുലേറ്ററിനു സമീപം വിജനമായ പ്രദേശത്ത് അജ്ഞാതയുവാവിനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം ആൾകൂട്ട കൊലപാതകമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് നെടുമ്പാറ സ്വദേശികളായ ഏഴ് യുവാക്കളെ മീനാക്ഷിപുരം പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്.

ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ഞായറാഴ്ച രാവിലെയാണ് നാട്ടുകാർ മൃതദേഹം കാണുന്നത്. ഉടനെ പൊലീസിൽ വിവരം അറിയിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. ശരീരത്തിലാകെ ചതവും മുറിവുകളും ഉണ്ടായിരുന്നു. മുഖത്ത് ഉൾപ്പെടെ കല്ലുകൊണ്ട് ഇടിച്ചതുപോലെ വലിയ മുറിപ്പാടുകളുണ്ടായിരുന്നു. ശക്തമായ മർദ്ദനത്തിനെ തുടർന്ന് ആന്തരിക അവയവങ്ങളിൽ ഉണ്ടായ രക്തസ്രാവമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

തുടർന്ന് സി.സി ടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ പരിശോധനയ്‌ക്കൊടുവിലാണ് ഏഴുപേരെ കസ്റ്റഡിയിലെടുത്തിട്ടുള്ളത്. ഇവരുടെ പേരുവിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. കൂടുതൽ പേർ കൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. മൂലത്തറ റെഗുലേറ്ററിന് സമീപം സന്ധ്യമയങ്ങിയാൽ സാമൂഹ്യ വിരുദ്ധരുടെ താവളമാണ്. ശനിയാഴ്ച വൈകിട്ടും ഒരു സംഘം യുവാക്കൾ പ്രദേശത്ത് മദ്യപാനത്തിനെത്തിയിരുന്നു. ഈ സമയം ഇവിടേക്ക് ഭിക്ഷാടകനെത്തുകയും തുടർന്ന് തർക്കത്തിലേർപ്പെടുകയുമായിരുന്നു. പിന്നീടാണ് അത് ആൾക്കൂട്ട മർദ്ദനത്തിലേക്ക് എത്തിയതെന്നുമാണ് വിവരം. മീനാക്ഷിപുരം പൊലീസ് കൂടുതൽ വിവരങ്ങൾ പരിശോധിച്ചുവരികയാണ്.

ചിറ്റൂർ ഡിവൈ.എസ്.പി ശശിധരന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. മരണപ്പെട്ട വ്യക്തിയെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാളെക്കുറിച്ച് തമിഴ്നാട് കേന്ദ്രീകരിച്ചു പൊലീസ് അന്വേഷണം നടത്തുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY