SignIn
Kerala Kaumudi Online
Thursday, 13 August 2026 12.01 PM IST

മദ്യപാനത്തിനിടെ 'വരത്തൻ' എന്നുവിളിച്ചു, 30കാരനെ അയൽവാസി വെട്ടിക്കൊലപ്പെടുത്തി

adarsh-
കൊല്ലപ്പെട്ട ആദർശ്

കൊല്ലം: മദ്യപിച്ചതിനെത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കൊല്ലം കൊട്ടാരക്കര മൂഴിക്കോടിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. നെല്ലിവിളഭാഗം സ്വദേശി ആദർശ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ അയൽവാസിയായ പ്രതി സുനിൽ കുമാറിനെ (41) പൊലീസ് പിടികൂടി.

ഇന്നലെ വൈകിട്ട് ആറുമണിക്കും രാത്രി 11.30നും ഇടയിലാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. സുനിൽ കുമാറിന്റെ വീട്ടിലാണ് കൊല നടന്നത്. ആദർശും സുനിൽകുമാറും ഇവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു. സുനിൽ കുമാർ മറ്റൊരു സ്ഥലത്തുനിന്ന് ഇവിടെയെത്തി താമസിച്ചുവരികയായിരുന്നു. സുനിൽ കുമാറിനെ 'വരത്തൻ' എന്ന് ആദർശ് പരാമർശിച്ചതാണ് പ്രകോപനത്തിന് കാരണമായതെന്ന് പൊലീസ് പറയുന്നു. വീട്ടിലുണ്ടായിരുന്ന കോടാലികൊണ്ടാണ് ആദർശിനെ വെട്ടികൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക വിവരം.

കൊല നടന്ന് മൂന്ന് മണിക്കൂറിനുശേഷം സുനിൽ കുമാർ തന്നെയാണ് പൊലീസിനെ വിളിച്ച് വിവരമറിയിച്ചത്. നിലവിൽ പ്രതി പുത്തൂർ പൊലീസിന്റെ കസ്റ്റഡിയിലാണ്.

English Summary

A young man was hacked to death after an argument over a drink. The incident took place last night in Kottarakkara, Kollam. Adarsh ​​(30), a native of Nellivilabhagam, was killed. The police arrested the accused Sunil Kumar (41), a neighbor, in the incident. The police have concluded that the murder took place between 6 pm and 11.30 pm yesterday. The murder took place at Sunil

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ADARSH, KOLLAM ADARSH, ADARSH MURDER CASE, PUTHOOR MURDER CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY