SignIn
Kerala Kaumudi Online
Tuesday, 01 September 2026 1.57 AM IST

1.44 കോടി രൂപയുമായി മൂന്നുപേർ പിടിയിൽ

prabhuraj-swapnil-rahul

മാനന്തവാടി: കേരള-കർണാടക അതിർത്തിയായ തോൽപെട്ടിയിൽ പൊലീസ് നടത്തിയ വാഹന പരിശോധനയിൽ രേഖകളില്ലാതെ കടത്തിയ 1.44 കോടി രൂപയുമായി മൂന്നുപേർ പിടിയിൽ. കോഴിക്കോട് വടകര നട്ട് സ്ട്രീറ്റ് അമീന കോട്ടേജിൽ പ്രഭുരാജ് (20), കണ്ണൂർ പാനൂർ ഭീമാ നിവാസിൽ സ്വപ്നിൽ (23), മഹാരാഷ്ട്ര ഭാൽവാണി സ്വദേശി രാഹുൽ (26) എന്നിവരാണ് പിടിയിലായത്. കർണാടക ഭാഗത്തുനിന്നെത്തിയ കാറിന്റെ ഡ്രൈവിംഗ് സീറ്റിനടിയിലെ രഹസ്യ അറയിൽ ഒളിപ്പിച്ചനിലയിലായിരുന്നു പണം. തിരുനെല്ലി പൊലീസും ഡിസ്ട്രിക്ട് ആന്റി നാർകോട്ടിക്സ് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്സും (ഡാൻസാഫ്) ചേർന്ന് ഞായറാഴ്ച വൈകിട്ടാണ് പരിശോധന നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARRESTED, FRAUD CASE, BLACK MONEY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY