SignIn
Kerala Kaumudi Online
Monday, 05 October 2026 2.53 PM IST

കൊല്ലത്തെ ഗൃഹനാഥന്റെ മരണം; കൂടുതൽ പേർക്ക് പങ്കെന്ന് സംശയം, ഭാര്യയുടെ ആൺസുഹൃത്തും നിരീക്ഷണത്തിൽ

READ ENGLISH VERSION
lekha-mary
ലേഖാമേരി, രാജു

കൊല്ലം: വീട്ടിൽ കുഴഞ്ഞുവീണ ഗൃഹനാഥന്റെ മരണം കൊലപാതകമെന്ന് സ്ഥിരീകരിച്ചതോടെ അന്വേഷണം കൂടുതൽ പേരിലേക്ക്. വെള്ളിമൺ വ്ലാവേത്ത് രാജുമന്ദിരത്തിൽ രാജുവാണ് (56) കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ലേഖാമേരിയെ (48) അറസ്റ്റ് ചെയ്തു. ലേഖയ്ക്ക് കൊലപാതകം ഒറ്റയ്ക്ക് ചെയ്യാനാകില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഇവരുടെ ആൺസുഹൃത്ത് നിരീക്ഷണത്തിലാണ്. ഇയാളെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പൊലീസ് അറിയിക്കുന്നത്.

പ്രാഥമിക പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ കഴുത്ത് ശക്തമായി മുറുക്കിയതിനെ തുടർന്നാണ് മരണമെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ലേഖാമേരിയെ കസ്റ്റഡിയിലെടുത്തു. കഴുത്തിൽ ബെൽറ്റ് മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് ചോദ്യം ചെയ്യലിൽ ലേഖാമേരി സമ്മതിച്ചു. ഇതിനെത്തുടർന്നായിരുന്നു അറസ്റ്റ്.

കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ 5.30 ഓടെ വീട്ടിൽ കുഴഞ്ഞുവീണെന്ന് പറഞ്ഞാണ് ഭാര്യയും ബന്ധുക്കളും രാജുവിനെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അപ്പോഴേയ്ക്കും മരിച്ചിരുന്നു. ആശുപത്രി അധികൃതർ അറിയിച്ചതിനെ തുടർന്ന് കുണ്ടറ പൊലീസ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് രാജുവിന്റെ കഴുത്തിലെ പാടുകൾ ശ്രദ്ധയിൽപ്പെട്ടത്. ബന്ധുവിന്റെ മൊഴിയിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.

രാജു സ്ഥിരമായി വഴക്കുണ്ടാക്കുകയും തന്നെ മർദ്ദിക്കുകയും ചെയ്തിരുന്നതായാണ് ലേഖാമേരി പൊലീസിന് മൊഴി നൽകിയത്. അടുത്തിടെ രാജുവിന് ലഭിച്ച കുടുംബസ്വത്ത് തന്റെ പേരിലേയ്ക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും രാജു നിരസിച്ചു. ഇതേച്ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് ലേഖാമേരിയുടെ മൊഴി. നിലവിൽ ലേഖാമേരി റിമാൻഡിൽ കഴിയുകയാണ്.

English Summary

A 56-year-old man, Raju, died at his home in Kollam, and police confirmed the death was a murder. His wife, Lekhamary, 48, was arrested after allegedly admitting to strangling him with a belt. Police suspect she could not have committed the crime alone and are investigating her male friend, who remains under surveillance.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOLLAM RAJU MURDER, RAJU MURDER CASE, LEKHA MARY ARREST, KOLLAM MURDER CASE, KERALA CRIME NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY