SignIn
Kerala Kaumudi Online
Monday, 31 August 2026 12.41 PM IST

കോട്ടയം പൂത്തിളപ്പിൽ വീട്ടിൽ വൻ കവർച്ച: നഷ്ടമായത് 23 പവൻ സ്വർണം

gold-theft-
മോഷ്ടാക്കൾ തകർത്ത വാതിലും മേശയും

കോട്ടയം: ജില്ലയിലെ പൂത്തിളപ്പിൽ വീട് കുത്തിത്തുറന്ന് 23 പവൻ സ്വർണം കവർന്നതായി പരാതി. പൂത്തിളപ്പ് സ്വദേശിയായ എബ്രഹാമിന്റെ വീട്ടിലാണ് ആളില്ലാതിരുന്ന സമയത്ത് മോഷണം നടന്നത്.

എബ്രഹാം ചികിത്സാ ആവശ്യങ്ങൾക്കായി ആശുപത്രിയിലും മക്കൾ കുടുംബസുഹൃത്തിനെ വിമാനത്താവളത്തിൽ കൊണ്ടുവിടാനും പോയിരിക്കുകയായിരുന്നു. ഈ സമയത്താണ് വീടിന്റെ വാതിൽ തകർത്ത് മോഷ്ടാക്കൾ അകത്തുകയറിയതെന്നാണ് പൊലീസിന്റെ നിഗമനം.

മാല, വളകൾ, പാദസരം, കമ്മലുകൾ എന്നിവയടക്കം 23 പവൻ സ്വർണാഭാരണങ്ങളാണ് മോഷണം പോയത്. മറ്റൊരു മുറിയിലുണ്ടായിരുന്ന രണ്ട് മാലകൾ നഷ്ടപ്പെട്ടതായി കരുതിയിരുന്നെങ്കിലും പിന്നീട് അവ വീട്ടിലെ ഒരു കുപ്പിയിൽ നിന്ന് കണ്ടെത്തിയതായി എബ്രഹാം പറഞ്ഞു.

സംഭവത്തിൽ പള്ളിക്കത്തോട് പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീടും പരിസരവും കൃത്യമായി അറിയാവുന്ന ആരെങ്കിലുമാകാം ഇതിനുപിന്നിലെന്നാണ് പൊലീസിന്റെ സംശയം. സമീപപ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചുവരികയാണ്. പ്രതികളെ കുറിച്ച് നിലവിൽ സൂചനകളൊന്നും ലഭിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

English Summary

A burglary was reported in Puthuppally, Kottayam, where 23 sovereigns of gold were allegedly stolen from Abraham’s house while the family was away.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME, THEFT CASE, KOTTAYAM, GOLD THEFT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY