SignIn
Kerala Kaumudi Online
Sunday, 05 July 2026 10.26 AM IST

സ്വത്തുതർക്കം: കോഴിക്കോട്ട് മദ്യലഹരിയിൽ സഹോദരനെ വെട്ടിക്കൊന്നു

READ ENGLISH VERSION
police-jeep
പ്രതീകാത്മക ചിത്രം

കോഴിക്കോട്: സ്വത്തുതർക്കത്തെത്തുടർന്ന് സഹോദരനെ വെട്ടിക്കാെന്നു. കോഴിക്കോട് കൊടുവള്ളിയിൽ ഇന്നലെ രാത്രി പത്തരയോടെയായിരുന്നു വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശി പ്രസാദ് (50) കൊല്ലപ്പെട്ടത്. ഇയാളുടെ മൂത്ത സഹോദരൻ പ്രമോദിനെ (54) പൊലീസ് കസ്റ്റഡിയിലെടുത്തു. മദ്യപാനത്തിനിടെ സ്വത്തുസംബന്ധിച്ചുണ്ടായ വാക്കേറ്റം അരുംകൊലയിൽ അവസാനിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ്.

പ്രസാദ് കൂലിപ്പണിക്കാരനാണ്. പ്രമോദ് മരപ്പണിക്കാരനും. സ്വത്തിന്റെ പേരിൽ ഇരുവരും തമ്മിൽ ഏറെനാളായി തർക്കത്തിലായിരുന്നു. ഒരേ വീട്ടിൽ താമസിക്കുന്ന ഇവർ സ്വത്തുസംബന്ധിച്ച് നേരത്തേ കോടതിയെ സമീപിച്ചിരുന്നു. എങ്കിലും തർക്കങ്ങൾ പരിഹരിക്കപ്പെട്ടില്ല. ഈ കുടുംബത്തിൽ നാലുമക്കളാണുള്ളത്. ഇതിൽ മൂന്ന് ആൺമക്കളും അവിവാഹതിരാണ്. സഹോദരി കൊടുവള്ളി കരുവൻ പൊയിലിലും മറ്റാെരു സഹാേദരൻ നരിക്കുനി അത്താണിയിലുമാണ് താമസം. ഇവരുടെ മാതാവ് 15 വർഷം മുമ്പും പിതാവ് അഞ്ചുവർഷം മുമ്പും മരണപ്പെട്ടിരുന്നു. ഇതിനുശേഷമാണ് പ്രമോദും പ്രസാദും തമ്മിലുള്ള സ്വത്തുതർക്കം രൂക്ഷമായത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KOZHIKODE MURDER, PROPERTY DISPUTE, BROTHER KILLED, KOZHIKODE CRIME NEWS, KOZHIKODE MURDER MALAYALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY