SignIn
Kerala Kaumudi Online
Thursday, 23 July 2026 10.05 PM IST

നിതിൻ രാജിന്റെ മരണം ; എം കെ റാമിനെ വീണ്ടും അറസ്റ്റ് ചെയ്തു,​ റിമാൻഡിൽ

mk-ram-arrest-
ഡോ.എം.കെ. റാമിനെ അറസ്റ്റ് ചെയ്തപ്പോൾ

കണ്ണൂർ: ദന്തൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജിന്റെ മരണത്തിൽ മുഖ്യപ്രതിയായ അദ്ധ്യാപകൻ ഡോ. എം.കെ. റാമിനെ പൊലീസ് വീണ്ടും അറസ്റ്റ് ചെയ്തു. വീണ്ടും അറസ്റ്റ് ചെയ്യാനുള്ള ക്രൈംബ്രാഞ്ചിന്റെ അപേക്ഷ തലശേരി എസ്.സി / എസ്.ടി പ്രത്യേക കോടതി അനുവദിച്ചതിന് പിന്നാലെയായിരുന്നു കീഴടങ്ങൽ. എസ്.പി മോഹനചന്ദ്രന്റെ നേതൃത്വത്തിൽ ചോദ്യം ചെയ്ത ശേഷം കണ്ണൂർ ജില്ലാ ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.


ക​ർ​ണാ​ട​ക​യി​ൽ​നി​ന്ന് ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ ​റാ​മി​ന്റെ​ ​അ​റ​സ്റ്റ്സു​പ്രീം​ ​കോ​ട​തി​ ​മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​പാ​ലി​ക്കാ​ത്ത​തി​ന്റെ​ ​പേ​രി​ൽ​ ​ത​ല​ശ്ശേ​രി​ ​പ്രി​ൻ​സി​പ്പ​ൽ​ ​സെ​ഷ​ൻ​സ് ​കോ​ട​തി​ ​അ​സാ​ധു​വാ​ക്കി​യി​രു​ന്നു.​ ​വി​ട്ട​യ​യ്ക്കേ​ണ്ടി​ ​വ​ന്ന​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​അ​റ​സ്റ്റി​ന് ​അ​നു​മ​തി​ ​തേ​ടി​ ​ക്രൈം​ബ്രാ​ഞ്ച് ​കോ​ട​തി​യെ​ ​സ​മീ​പി​ച്ച​ത്.
അ​റ​സ്റ്റ് ​ന​ട​പ​ടി​ക​ളി​ലെ​ ​വീ​ഴ്ച​യു​ടെ​ ​പേ​രി​ൽ​ ​ക്രൈം​ബ്രാ​ഞ്ച് ​ഡി​വൈ.​എ​സ്.​പി​ ​സു​ധീ​ർ​ ​ക​ല്ല​നെ​തി​രെ​ ​ഹൈ​ക്കോ​ട​തി​ ​രൂ​ക്ഷ​ ​വി​മ​ർ​ശ​നം​ ​ഉ​ന്ന​യി​ച്ചി​രു​ന്നു.​ ​പ്ര​തി​യെ​ ​ര​ക്ഷി​ക്കാ​ൻ​ ​ഉ​ന്ന​ത​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഇ​ട​പെ​ട്ടെ​ന്നും​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​ ​സ​ർ​വീ​സി​ൽ​നി​ന്ന് ​നീ​ക്ക​ണ​മെ​ന്നും​ ​ജ​സ്റ്റി​സ് ​എ.​ബ​ദ​റു​ദീ​ൻ​ ​അ​ദ്ധ്യ​ക്ഷ​നാ​യ​ ​ബെ​ഞ്ച് ​നി​ർ​ദേ​ശി​ച്ചു.​ ​ഭ​ര​ണ​കൂ​ട​ത്തി​ന്റെ​ ​സ​മ്പൂ​ർ​ണ​ ​പ​രാ​ജ​യ​മാ​ണ് ​സം​ഭ​വി​ച്ച​തെ​ന്നും​ 15​ ​വ​ർ​ഷ​ത്തി​നി​ടെ​ ​കേ​ട്ടു​കേ​ൾ​വി​യി​ല്ലാ​ത്ത​ ​വീ​ഴ്ച​യാ​ണി​തെ​ന്നും​ ​കോ​ട​തി​ ​തു​റ​ന്ന​ടി​ച്ചി​രു​ന്നു.​ ​പി​ന്നാ​ലെ,​ ​ക​ണ്ണൂ​ർ​ ​ക്രൈം​ബ്രാ​ഞ്ച് ​എ​സ്.​പി​ ​കെ.​വി.​വേ​ണു​ഗോ​പാ​ലി​ൽ​നി​ന്ന് ​അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല​ ​മ​ല​പ്പു​റം​ ​ക്രൈം​ബ്രാ​ഞ്ച് ​എ​സ്.​പി​ ​എം.​പി.​ ​മോ​ഹ​ന​ച​ന്ദ്ര​ന് ​കൈ​മാ​റി​ ​ആ​ഭ്യ​ന്ത​ര​വ​കു​പ്പ് ​സം​ഘ​ത്തെ​ ​പു​നഃ​സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.


നി​തി​നെ​ ​മാ​ന​സി​ക​മാ​യി​ ​പീ​ഡി​പ്പി​ച്ചി​ട്ടി​ല്ലെ​ന്നും​ ​ജാ​തീ​യ​മാ​യി​ ​അ​ധി​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്നു​മാ​ണ് ​അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന് ​റാം​ ​ന​ൽ​കി​യ​ ​മൊ​ഴി.​ ​എ​സ്.​പി.​മോ​ഹ​ന​ച​ന്ദ്ര​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ൽ​ ​എ​സ്.​പി​ ​ജീ​വ​ൻ​ ​ജോ​ർ​ജി​നാ​ണ് ​പു​തി​യ​ ​അ​ന്വേ​ഷ​ണ​ച്ചു​മ​ത​ല.

English Summary

Dr. M.K. Ram, main accused in the Nithin Raj dental student death case, was re-arrested in Kannur after a special court granted permission. His earlier arrest had been invalidated due to procedural lapses, drawing strong judicial criticism against police. Ram was questioned, medically examined, and remanded by the court.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NITHIN RAJ, NITHINRAJ DEATH, MK RAM, DR MK RAM ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY