SignIn
Kerala Kaumudi Online
Monday, 08 June 2026 7.27 AM IST

പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നശേഷം ബന്ധു ജീവനൊടുക്കി

READ ENGLISH VERSION

nasreena

​​​കോഴിക്കോട്: പതിനാറുകാരിയെ ശ്വാസം മുട്ടിച്ച് കൊന്നശേഷം യുവാവ് ആത്മഹത്യ ചെയ്‌തു. കോഴിക്കോട് മൂഴിക്കലിലാണ് സംഭവം. പ്ലസ്‌ വൺ വിദ്യാർത്ഥിനിയായ നസ്രീനയാണ് കൊല്ലപ്പെട്ടത്. പെൺകുട്ടിയുടെ ബന്ധുവായ അദ്‌നാൻ (20) ആണ് കൊലപാതകം നടത്തിയത്. ഇരുവരും സഹോദരിമാരുടെ മക്കളാണ്. ഇയാൾ പെൺകുട്ടിയുടെ വീട്ടിലെത്തി കൊലപാതകം നടത്തിയശേഷം തൂങ്ങിമരിക്കുകയായിരുന്നു. പെൺകുട്ടിയുടെ വീടിന്റെ മുകളിലത്തെ നിലയിലെ മുറിയിലാണ് ഇയാൾ ആത്മഹത്യ ചെയ്‌ത്. പുലർച്ചെ അഞ്ചുമണിയോടെയാണ് കൊലപാതകവിവരം പുറത്തറിയുന്നത്. പൊലീസെത്തി മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല.

പെൺകുട്ടിയുടെ വീട്ടിലാണ് യുവാവ് താമസിച്ചിരുന്നത്. ആറുമാസങ്ങൾക്ക് മുൻപ് കുടുംബപ്രശ്‌നം ഉണ്ടായതിനെ തുടർന്നാണ് ഇയാൾ ഇവിടെ നിന്നും താമസം മാറിയതെന്ന് നാട്ടുകാർ പറയുന്നു. കള്ളത്താക്കോൽ ഉപയോഗിച്ചാണ് ഇയാൾ വീട്ടിനുള്ളിൽ കടന്നതെന്നും നാട്ടുകാർ പറയുന്നു. വീട്ടിലെ സിസിടിവി ദൃശ്യങ്ങളുൾപ്പടെ പൊലീസ് പരിശോധിക്കുന്നുണ്ട്. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷമേ കൂടുതൽ വിവരങ്ങൾ വ്യക്തമാകുവെന്ന് പൊലീസ് പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CASE DIARY, NEWS, CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY