SignIn
Kerala Kaumudi Online
Monday, 20 July 2026 11.15 AM IST

തലസ്ഥാനത്ത് ഹണിട്രാപ്പ് ; യുവതിയും സുഹൃത്തുക്കളും വ്യവസായിയിൽ നിന്ന് തട്ടിയെടുത്തത് അഞ്ച് കോടി

READ ENGLISH VERSION
roshni-suresh-
ഹണിട്രാപ്പ് കേസിൽ അറസ്റ്റിലായ റോഷ്നി സുരേഷ്

തിരുവനന്തപുരം: ഹണി ട്രാപ്പ് കേസിൽ തലസ്ഥാനത്ത് യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ. വ്യവസായിയെ ഭീഷണിപ്പെടുത്തി അഞ്ച് കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നെയ്യാറ്റിൻകര അരുവിപ്പുറം സ്വദേശി റോഷ്നി സുരേഷ്,​ ഇവരുടെ സുഹൃത്തുക്കളായ ജിബിൻ,​ ഉണ്ണിമോൾ ജിബിൻ,​ അഭിഷേക് എന്നിവരാണ് അറസ്റ്രിലായത്. തെലങ്കാന സ്വദേശിയായ വിജയകുമാർ നൽകിയ പരാതിയിലാണ് വഞ്ചിയൂർ പൊലീസ് കേസെടുത്തത്. കമ്പനി ലാഭവിഹിതത്തിന് പുറമേ ഫ്ലാറ്റും സ്ഥലവും സ്വർണവും പ്രതികൾ ഭീഷണിപ്പെടുത്തി തട്ടിയെടുത്തു. കൂടുതൽ പണം നൽകിയില്ലെങ്കിൽ ഭാര്യയെയും കുട്ടിയെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുമെന്നും ഭാര്യയെ സെക്സ് റാക്കറ്റിന് വിൽക്കുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HONEY TRAP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY