SignIn
Kerala Kaumudi Online
Saturday, 08 August 2026 2.51 AM IST

കോടതിയിൽ നിന്ന് മുങ്ങിയ പോക്സോ കേസ് പ്രതി പിടിയിൽ

jithu
അറസ്റ്റിലായ ജിത്തു

നെടുമങ്ങാട്: കോടതിയിൽ നിന്ന് ഓടി രക്ഷപ്പെട്ട് ഒളിവിൽപ്പോയ പോക്സോ കേസ് പ്രതി പിടിയിൽ. നെടുമങ്ങാട് അരശുപറമ്പ് അയണിവിള കിരൺ ഭവനിൽ നിതിൻ രാജിനെയാണ് (ജിത്തു - 31) പൊലീസ് പിടികൂടിയത്. 2022ൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾ,കഴിഞ്ഞ 31ന് അഭിഭാഷകനൊപ്പം ജാമ്യത്തിനായി നെടുമങ്ങാട് കോടതിയിൽ എത്തിയിരുന്നു.കേസ് പരിഗണിച്ച കോടതി നിതിൻ രാജിനെ റിമാൻഡ് ചെയ്യാൻ ഉത്തരവിട്ടതോടെ, ഇയാൾ കോടതിയിൽ നിന്ന് ഇറങ്ങി ഓടുകയായിരുന്നു.

ഇയാൾ അരശുപറമ്പിലെ വീട്ടിലുണ്ടെന്ന രഹസ്യ വിവരത്തെ തുടർന്ന് പൊലീസ് വീട് വളയുകയായിരുന്നു.പൊലീസുകാരെ ആക്രമിച്ച് കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സാഹസികമായാണ് കീഴ്പ്പെടുത്തിയത്.ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതിനു ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്.ഉടൻ കോടതിയിൽ ഹാജരാക്കും.പോക്സോ കേസിൽ ഇയാൾ നാലാംപ്രതിയാണ്.ഒന്നാം പ്രതി ജിബിനും രണ്ടാം പ്രതി ജോൺസനും ഇതിനോടകം റിമാൻഡിലാണെന്നും മൂന്നാം പ്രതി മണികണ്ഠൻ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THIRUVANANTHAPURAM, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY