
കൊരട്ടി: കൊരട്ടിയിൽ കോഫി ഷോപ്പ് ജീവനക്കാരനെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ യുവാവ് പിടിയിൽ. മുരിങ്ങൂർ കട്ടപ്പുറം ഗോപുരാൻ വീട്ടിൽ സ്‌നേഹേഷി(38)നെയാണ് കൊരട്ടി പൊലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. കൊരട്ടിയിലെ 'കോഫി കപ്പ്' എന്ന കടയിൽ ജോലി ചെയ്യുന്ന ആസാം നഗോൺ സ്വദേശി സൊരിഫുലിനെയാണ് (21) ആക്രമിച്ചത്. കടയിലേക്ക് കാപ്പി ചോദിച്ചുവന്ന സ്‌നേഹേഷ് രണ്ട് കാപ്പി കുടിച്ചശേഷം പണം നൽകാതെ വീണ്ടും കാപ്പി ആവശ്യപ്പെടുകയായിരുന്നു. പണം ആവശ്യപ്പെട്ട സമയത്ത് ജീവനക്കാരനെ അസഭ്യം പറയുകയും കൈയിലുണ്ടായിരുന്ന വടികൊണ്ട് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. തുടർന്ന് ഷർട്ടിൽ കുത്തിപ്പിടിച്ച് റോഡിലേക്ക് തള്ളിയിടാനും ശ്രമിച്ചു.
സ്‌നേഹേഷ് കൊരട്ടി പൊലീസ് സ്റ്റേഷൻ പരിധിയിൽ പൊലീസുദ്യോഗസ്ഥരുടെ ഡ്യൂട്ടി തടസപ്പെടുത്തിയ കേസിലും ഒരു അടിപിടിക്കേസിലും മയക്കുമരുന്ന് ഉപയോഗിച്ച നാല് കേസുകളിലും പ്രതിയാണ്. എസ്.എച്ച്.ഒ എൻ.ഹബീബുള്ള, എസ്.ഐമാരായ ബസന്ത്, സുമേഷ് എന്നിവരുടെ നേൃത്വത്തിലായിരുന്നു അറസ്റ്റ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |