തിരുവനന്തപുരം: ഒന്നരവയസുകാരിയെ അമ്മ കഴുത്തറുത്ത് കൊന്നു. തിരുവനന്തപുരം വിളവൂർക്കലിൽ ആണ് നാടിനെ നടുക്കിയ സംഭവം. അഭിജിത്- ക്രിസ്റ്റി ദമ്പതികളുടെ മകൾ അന്നയാണ് കൊല്ലപ്പെട്ടത്. കഴുത്തറുത്ത നിലയിലാണ് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചത്. വിളവൂർക്കല്ലിലെ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ആദ്യം എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മലയിൻകീഴ് പൊലീസ് സ്ഥലത്തെത്തി അമ്മയെ കസ്റ്റഡിയിൽ എടുത്തു.
A mother allegedly killed her one-and-a-half-year-old daughter by slitting her throat in Vilavoorchal, Thiruvananthapuram. The child, Anna, was declared dead at a primary health centre. Malayinkeezh police have taken the mother into custody, with family issues reportedly being the motive for the tragic incident.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |