SignIn
Kerala Kaumudi Online
Tuesday, 22 September 2026 10.35 AM IST

ഉത്ര വധക്കേസിൽ പുറത്തുവരുന്നത് നിർണായക വിവരങ്ങൾ, ഗുഢാലോചനയിൽ സൂരജിന്റെ അമ്മയ്ക്കും സഹോദരിക്കും പങ്ക്, ഇന്ന് അറസ്റ്റ് ചെയ്യും?

uthra-murder-case

കൊല്ലം: ഉത്ര കൊലക്കേസുമായി ബന്ധപ്പെട്ട് പ്രതി സൂരജിന്റെ അച്ഛന് പിന്നാലെ അമ്മയെയും അറസ്റ്റ് ചെയ്യാൻ സാദ്ധ്യത. അമ്മ രേണുകയും സഹോദരി സൂര്യയും രാവിലെ പത്ത് മണിയ്ക്ക് കൊട്ടാരക്കരയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകാൻ ഇന്നലെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ അടൂരിലെ വീട്ടിൽ നിന്നും ഇവർ പുറപ്പെട്ടിട്ടില്ല.

പൊലീസെത്തി തങ്ങളെ കൊണ്ടുപോകട്ടെയെന്നാണ് ഇവരുടെ നിലപാട്. അടൂരിലെ വീട്ടിൽ നിന്നും പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്ത് അന്വേഷണ സംഘത്തിന്റെ ഓഫീസിലെത്തിയ്ക്കാനാണ് സാദ്ധ്യത. ഉത്രയുടെ സ്വർണം സൂരജിന്റെ അടൂർ പറക്കോട് ശ്രീസൂര്യയെന്ന വീടിന്റെ പരിസരത്ത് രണ്ടിടങ്ങളിലായി കുഴിച്ചിട്ടിരുന്നത് രാത്രിയിൽ പൊലീസ് കണ്ടെടുത്തിരുന്നു.

സ്വർണം കുഴിച്ചിട്ടത് അച്ഛൻ സുരേന്ദ്രനും അമ്മ രേണുകയും ചേർന്നാണെന്ന് സൂരജ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രിയിൽ സുരേന്ദ്രനെ അറസ്റ്റ് ചെയ്തത്. കൊലപാതകത്തിൽ ഗൂഢാലോചന നടത്തിയതിനും സുരേന്ദ്രനെതിരെ കേസെടുത്തിട്ടുണ്ട്.

രേണുകയും സൂര്യയും ഗൂഢാലോചനയിൽ പങ്കെടുത്തിരുന്നുവെന്ന് സൂരജ് ചോദ്യം ചെയ്യലിൽ വ്യക്തമാക്കിയിരുന്നു. ഇതിന്റെ തെളിവുകൾ ശേഖരിച്ചുവരികയാണ്. രേണുകയുടെ പങ്ക് വ്യക്തമായിട്ടുള്ളതിനാൽ ഇന്നുതന്നെ അറസ്റ്റ് ചെയ്യാനാണ് അന്വേഷണ ഉദ്യോഗസ്ഥർ‌ ആലോചിക്കുന്നത്. സൂര്യയുടെ സുഹൃത്തുക്കളെ പ്രതിചേർക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പഴുതടച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടന്നുവരുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, UTHRA MURDER CASE, SOORAJ, SOORAJ FAMILY, ARREST, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY