SignIn
Kerala Kaumudi Online
Tuesday, 21 July 2026 7.07 AM IST

വെമ്പായം ബാർ ആക്രമണം; പൊള്ളലേറ്റ ഒരാൾ മരിച്ചു

READ ENGLISH VERSION

vembayam-bar-attack
നവാസ്, പെട്രോളുമായി ബാറിലെത്തിയ അനീഷ്

തിരുവനന്തപുരം: വെമ്പായത്ത് ശ്രീവത്സം ബാറിലുണ്ടായ സംഘർഷത്തിൽ ഒരാൾ മരിച്ചു. പ്രതി അനീഷിനെ മർദിച്ച നവാസാണ് മരിച്ചതെന്നാണ് റിപ്പോർട്ട്. തേക്കട കാരംകോട് രാമൻപറമ്പ് കുട്ടതട്ടി സ്വദേശിയാണ് നവാസ്. ഗുരുതരമായി പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇയാൾ.

ഇന്നലെ രാത്രി 9.30ഓടെയായിരുന്നു സംഭവം. മദ്യപിക്കുന്നതിനിടെ അനീഷിനെ നവാസ് മുഖത്തടിച്ചു. ഇതിൽ പ്രകോപിതനായ അനീഷ് പുറത്തുപോയി പെട്രോൾ വാങ്ങിവന്ന് തീകൊളുത്തുകയായിരുന്നു. അനീഷ് ഇറങ്ങി ഓടിയപ്പോൾ ശരീരം തീഗോളമായി മാറിയിരുന്നുവെന്നാണ് സംഭവം കണ്ടുനിന്ന സെക്യൂരിറ്റി ജീവനക്കാരൻ പറഞ്ഞത്. 80 ശതമാനത്തിലേറെ പൊള്ളലേറ്റ അനീഷ് ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. പൊള്ളലേറ്റ മറ്റുള്ളവരും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

English Summary

A man named Nawaz died after being set on fire following an altercation at Sreevatsam Bar in Vemmbayam, Thiruvananthapuram. The incident occurred when Nawaz punched Aneesh, who then retaliated by dousing him with petrol and setting him ablaze. Aneesh himself sustained over 80% burns and remains in critical condition. Other injured individuals are also receiving hospital treatment.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEMBAYAM BAR ATTACK, BAR ATTACK DEATH, KERALA CRIME NEWS, PETROL ATTACK CASE, VEMBAYAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY