SignIn
Kerala Kaumudi Online
Monday, 10 August 2026 10.10 AM IST

യൂണിഫോമിന് സഹപ്രവർത്തകർ ചേർന്ന് നൽകിയ പണമെടുത്ത് ഓൺലൈൻ ചീട്ടുകളിച്ചു,​ പൊലീസുകാരൻ തട്ടിയത് ഏഴ് ലക്ഷം രൂപ

police-case
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സഹപ്രവർത്തകർ യൂണിഫോമിനായി നൽകിയ ഏഴ്‌ലക്ഷംരൂപ തട്ടിയെടുത്ത് ഓൺലൈൻ ചീട്ടുകളി നടത്തിയ പൊലീസുകാരനെതിരെ കേസ്. കെഎപി മൂന്നാം ബറ്റാലിയനിലെ ശംഭു ആർ കൃഷ്‌ണക്കെതിരെയാണ് പേരൂർക്കട പൊലീസ് കേസെടുത്തത്. യൂണിഫോം കമ്മിറ്റി അംഗമാണ് ശംഭു. ഇതിനായി പിരിച്ച ഏഴ് ലക്ഷം രൂപയാണ് ഇയാൾ തട്ടിയെടുത്ത് ഓൺലൈൻ റമ്മി കളിച്ച് കളഞ്ഞത്.

എസ്എപി ബറ്റാലിയനിലുള്ള കെഎപി-3,​ കെഎപി-5 എന്നിവിടങ്ങളിലെ പൊലീസ് റിക്രൂട്‌മെന്റ് ട്രെയിനികൾ യൂണിഫോം മെറ്റീരിയൽ വാങ്ങാനും സ്റ്റിച്ചിംഗിനുമായി നൽകിയ പണം ശേഖരിച്ച് ഇയാൾ ചീട്ട് കളിച്ചുവെന്ന് എഫ്‌ഐആറിൽ വ്യക്തമാക്കുന്നു. എസ്എപി ഡ്രൈകാന്റീൻ,​ വിൽസൺ അലൈഡ് പൊലീസ് യൂണിഫോം സൊസൈറ്റി ഇവിടങ്ങളിൽ പണം അടയ്‌ക്കാമെന്ന് വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. ജൂലായ് മൂന്ന് മുതൽ 13 വരെ ഇയാളുടെ നമ്പരിൽ നിരവധിപേർ പണമടച്ചു. ഈ പണമാണ് ചൂതാട്ടം നടത്തി നഷ്‌ടപ്പെടുത്തിയത്.

English Summary

A police officer from the Kerala Armed Police (KAP) 3rd Battalion has been booked for allegedly misappropriating ₹7 lakh collected from colleagues for uniforms and spending the money on online rummy. The accused, Shambhu R. Krishna, a member of the battalion’s uniform committee, is facing a fraud case registered by Peroorkada Police.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: POLICE TRAINEE, ONLINE FRAUD, CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY