ഇരുമുടിയിൽ നക്ഷത്രത്തിളക്കം
തെലുങ്ക് ചിത്രം ഇരുമുടിയിൽ കൈയടി നേടി മലയാളി ബാലതാരം നക്ഷത്ര
തെലുങ്ക് ചിത്രം ഇരുമുടിയിൽ കൈയടി നേടി മലയാളി ബാലതാരം നക്ഷത്ര
തിരുവനന്തപുരം: ഓണം ഫുൾ വൈബിലെത്തണമെങ്കിൽ മുണ്ടും സെറ്റ് സാരിയും മസ്റ്റ്. ഇപ്പോൾ ഓണാഘോഷ വേദികളിൽ പെൺകുട്ടികളും മുണ്ടുമടക്കി കുത്തി ചുവടുവയ്ക്കുന്നത് ട്രെന്റായതോടെ മുണ്ടിനാണ് കൂടുതൽ ഡിമാന്റ്. കൈത്തറി മുണ്ടിനോടാണ് യുവതയ്ക്കും പ്രിയം. ഷർട്ടിനൊത്ത കരയുള്ള മുണ്ട് അല്ലെങ്കിൽ കസവ് മുണ്ട്. 500 രൂപ മുതലാണ് വില. ഒറിജിനൽ കസവ് ചേർത്ത കൈത്തറി മുണ്ടിന്റെ വില 1800രൂപയിലാണ് തുടക്കം.
തിരുവനന്തപുരം: കൊച്ചുവേളി (നോർത്ത്) റെയിൽവേ സ്റ്റേഷന്റെ അടിസ്ഥാന സൗകര്യ വികസനത്തിന്റെ അവസാന ഘട്ടത്തിനായി ടെൻഡർ നടപടികൾ ക്ഷണിക്കാൻ ഒരുങ്ങി റെയിൽവേ.
തിരുവനന്തപുരം: അലമാരകളിൽ പൊടിപിടിച്ചിരുന്ന പുസ്‌തകങ്ങൾ കണ്ടെത്താൻ ബുദ്ധിമുട്ടിയിരുന്ന അവസ്ഥയിൽ നിന്ന് ഡിജിറ്റൽ സംവിധാനത്തിലേക്ക് മാറുകയാണ് വഞ്ചിയൂർ ശ്രീചിത്തിര തിരുനാൾ ലൈബ്രറി. അപൂർവമായ താളിയോലകൾ മുതൽ പഴയ നാടക പുസ്‌തകങ്ങളും ഗ്രന്ഥങ്ങളും പ്രാദേശിക മാസികകളും സൂക്ഷിച്ചിരുന്ന നൂറിലധികം വർഷം പഴക്കമുള്ള ലൈബ്രറിയാണ് ഇപ്പോൾ പുതുപുത്തനാകുന്നത്.
തിരുവനന്തപുരം: സഹപ്രവർത്തകരിൽ നിന്ന് യൂണിഫോം വാങ്ങാൻ പിരിച്ച 7 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ കെ.എ.പി മൂന്നാം ബറ്റാലിയനിലെ പൊലീസുകാരനെതിരെ കേസ്. ശംഭു ആർ.കൃഷ്ണനെതിരെയാണ് പേരൂർക്കട പൊലീസ് വഞ്ചനാക്കുറ്റത്തിന് കേസെടുത്തത്. തട്ടിയെടുത്ത പണം ഓൺലൈൻ ചൂതാട്ടത്തിനായി വിനിയോഗിച്ച് നഷ്ടപ്പെടുത്തുകയായിരുന്നു.
തിരുവനന്തപുരം: ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ നഗരത്തിലെ വ്യാപാരകേന്ദ്രങ്ങളിൽ തിരക്കായിത്തുടങ്ങി. വലിയ ഷോപ്പിഗ് മാളുകൾക്ക് പുറമെ ചെറുകിട വ്യാപാരസ്ഥാപനങ്ങളിലും വഴിയോര കച്ചവട കേന്ദ്രങ്ങളിലും ജനങ്ങൾ ഒഴുകിയെത്തുന്നുണ്ട്. ഇതോടെ കിഴക്കേകോട്ട, പാളയം, തമ്പാനൂർ, ചാല എന്നിവിടങ്ങൽ നിന്ന് തിരിയാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.
തിരുവനന്തപുരം: ഓണക്കാലത്ത് ശർക്കര വരട്ടിയും ചിപ്സും ഉൾപ്പെടെ രുചിയേറുന്ന വിഭവങ്ങളും ഓണക്കോടിയും ഒറ്റ ക്ളിക്കിൽ ലഭ്യം. കുടുംബശ്രീയുടെ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പോക്കറ്റ് മാർട്ടിലൂടെ ഇന്ത്യയിലെവിടെ നിന്നും വീട്ടിലെത്തും
തിരുവനന്തപുരം: 'ഓഫ് റോഡ് അഡ്വെഞ്ചർ' ട്രാക്കായി മാറിയ കണ്ണമ്മൂല-അയ്യങ്കാളി റോഡിൽ ജനത്തിന് ദുരിത യാത്ര. പൊതുമരാമത്ത് വകുപ്പ് ഏഴുവർഷം മുമ്പ് നവീകരണത്തിനായി കുഴിച്ച റോഡിൽ മെറ്റൽ നിരത്തിയെങ്കിലും ടാറിംഗ് പൂർത്തിയാകാത്തതാണ് നാട്ടുകാരെ വലയ്ക്കുന്നത്. കണ്ണമ്മൂല പാലത്തിന് സമീപത്തെ ആമയിഴഞ്ചാൻ തോടിന്റെ കരയിലൂടെയുള്ള റോഡാണിത്.
തിരുവനന്തപുരം: കാൽനട യാത്രക്കാരെ റോഡ് മുറിച്ചുകടക്കുന്നതിന് സഹായിക്കാൻ ലക്ഷ്യമിട്ട് കണ്ണാശുപത്രി ജംഗ്ഷനിൽ സിഗ്നൽ ബട്ടൺ സംവിധാനം സ്ഥാപിച്ചിട്ടുണ്ടെങ്കിലും എങ്ങനെ ഉപയോഗിക്കണമെന്നറിയാതെ ഭൂരിഭാഗം ആളുകളും.
തിരുവനന്തപുരം: തലസ്ഥാനത്തെ അമ്മത്തൊട്ടിലിൽ ഇന്നലെ എത്തിയത് ആയിരാമത്തെ പിഞ്ചോമന.
കശുഅണ്ടി അഴിമതിക്കേസിൽ പ്രതിയായ കെ.എ.രതീഷ് ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് സെക്രട്ടറി പദവി രാജിവച്ച സാഹചര്യത്തിൽ കൂട്ടുപ്രതിയും ഐ.എൻ.ടി.യു.സി പ്രസിഡന്റുമായ ആർ.ചന്ദ്രശേഖരൻ സ്വമേധയാ രാജിവച്ച് ഒഴിയണമെന്ന് ഐ.എൻ.ടി.യുസി സംസ്ഥാന തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ ആർ.എ.പരമേശ്വരൻ ആവശ്യപ്പെട്ടു
തിരുവനന്തപുരം: കണ്ണാശുപത്രി ജംഗ്ഷനിലെത്തിയാൽ പിന്നെ റോഡ് മുറിച്ച് കടക്കണമെങ്കിൽ വലഞ്ഞതുതന്നെ. സിഗ്നൽ പ്രവർത്തന രഹിതമായതോടെ ഏറെനേരം കാത്തുനിൽക്കേണ്ട അവസ്ഥയാണ്.
കൊല്ലം: സംസ്ഥാനത്ത് പുതിയ വ്യവസായങ്ങൾ ആരംഭിക്കുന്നതിന് നിലനിൽക്കുന്ന സങ്കീർണ്ണത പരിഹരിച്ച് 'ഒരു സംസ്ഥാനം ഒരു ലൈസൻസ്' സംവിധാനം പദ്ധതിയിലൂടെ ലൈസൻസ് പ്രക്രിയ ലളിതമാക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ. ആശ്രാമം ശ്രീനാരായണഗുരു സമുച്ചയത്തിൽ സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
തിരുവനന്തപുരം: അത്യാവശ്യത്തിന് ശങ്ക തോന്നി ഗൂഗിൾ മാപ്പ് തപ്പിനോക്കിയാൽ നഗരത്തിൽ ടോയ്‌ലെറ്റുകൾ നിരവധിയാണ്. എന്നാൽ സ്ഥലത്തെത്തിയാൽ എല്ലാം ഉപയോഗ ശൂന്യം. പല ലൊക്കേഷനുകളിലായി പൊതുടോയ്‌ലെറ്റുകൾ,പേ ആൻഡ് യൂസ്,സുലഭ് തുടങ്ങിയവ ധാരാളമുണ്ട്. ഇത്തരത്തിൽ കോർപ്പറേഷൻ പരിധിയിൽ 46 പൊതുടോയ്‌ലെറ്റുകളുണ്ടെന്നാണ് കണക്ക്. എന്നാൽ ഇതിൽ പകുതിയിലേറെയും അടഞ്ഞും കിടക്കുകയാണ്.
കഴക്കൂട്ടത്ത് ജോലി കഴിഞ്ഞ് മടങ്ങിയ ടെക്നോപാർക്ക് ജീവനക്കാരിയെ ആനന്ദേശ്വരം ഭാഗത്തുവച്ച് രണ്ടുപേർ തടഞ്ഞുനിറുത്തി ആക്രമിക്കാൻ ശ്രമിക്കുകയും രക്ഷിക്കാനെത്തിയ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളെ മർദ്ദിക്കുകയും ചെയ്ത സംഭവത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പരാതിക്കാരി.
തിരുവനന്തപുരം: അഡ്വ.വക്കം ജി.ശശീന്ദ്രനെ സംസ്ഥാന വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയിൽ അഡിഷണൽ ഡയറക്ടർ ഒഫ് പ്രോസിക്യൂഷനായി നിയമിച്ചു.
തിരുവനന്തപുരം: ഇടിഞ്ഞുവീഴാറായ ചുറ്റുമതിൽ, മാലിന്യം നിറഞ്ഞ പരിസരം,പൊലീസിന്റെ തൊണ്ടി വാഹനങ്ങൾ ഇതിന്റെയെല്ലാം ഇടയിലാണ് കരമനയിലെ ഗേൾസ്, ബോയ്സ് സ്കൂളുകളുടെ പ്രവർത്തനം. കൃത്യമായി മെയിന്റനൻസ് ചെയ്യാത്തത് കാരണം
തിരുവനന്തപുരം: ടിവിയിലൂടെ ഉത്പന്നങ്ങളെക്കുറിച്ച് പഠിക്കാവുന്ന മലയാളി സ്റ്റാർട്ടപ്പ് അമേരിക്കയിൽ ഹിറ്റാകുന്നു. മലയാളി സംരംഭകനായ വിഗ്നേഷ് രാമസ്വാമിയാണ് ന്യൂയോർക്ക് ആസ്ഥാനമായുള്ള ക്യാൻവാസ് സ്‌പേസിന്റെ സി.ഇ.ഒ. ഇന്ററാക്ടീവ് സ്ട്രീമിംഗ് സാങ്കേതിക വിദ്യയിലൂടെയാണ് ക്യാൻവാസ് സ്‌പേസിന്റെ പ്രവർത്തനം. ടിവി സ്ക്രീനിൽ നിന്നുതന്നെ ഓഫറുകൾ പരിശോധിച്ച് രജിസ്റ്റർ ചെയ്യാനും ഉത്പന്നങ്ങൾ വാങ്ങാനും വോട്ടെടുപ്പുകളിൽ പങ്കെടുക്കാനും ഇതിലൂടെ കഴിയും.
തിരുവനന്തപുരം: ലയൺസ് അംഗങ്ങളുടെ നേതൃത്വ ശേഷി വികസിപ്പിക്കാൻ കൂടുതൽ അവസരങ്ങളൊരുക്കുമെന്നും, ഇതിനായി കേരളത്തിൽ ലീഡർഷിപ്പ് ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കുമെന്നും ലയൺസ് ഇന്റർനാഷണൽ സെക്കൻഡ് വൈസ് പ്രസിഡന്റ് ടോണി ബെൻബോ പറഞ്ഞു.
തിരുവനന്തപുരം : സി.ഇ.ടിയെ സാങ്കേതിക സർവകലാശാലയ്ക്ക് കീഴിലാക്കാനുള്ള ബഡ്ജറ്റ് പ്രഖ്യാപനത്തിൽ വിശദ ചർച്ചകൾക്ക് ശേഷമേ റിപ്പോർട്ട് സമർപ്പിക്കുകയുള്ളൂവെന്ന് വിദഗ്ദ്ധ സമിതി അദ്ധ്യക്ഷനും ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനുമായ ഡോ. അച്യുത്ശങ്കർ അറിയിച്ചു.
തിരുവനന്തപുരം/കൊച്ചി: അഞ്ചുമാസത്തെ ശമ്പളം നഷ്‌ടപരിഹാരമായി നൽകി കൊച്ചി, കോഴിക്കോട് ഓഫീസുകളിലെ 800 ജീവനക്കാരുടെ പിരിച്ചുവിടൽ നടപടി പൂർത്തിയാക്കി കോറോ ഹെൽത്ത് കമ്പനി.
തിരുവനന്തപുരം: സംസ്ഥാന സ്‌പോർട്സ് കൗൺസിൽ ഓഫീസിൽ കായിക മന്ത്രി ഒ.ജെ.ജനീഷ് മിന്നൽ സന്ദർശനം നടത്തി.
തിരുവനന്തപുരം: അസംഘടിത സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ജില്ലയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026-27 വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു.
തീരസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യൻ നാവികസേനയും സംസ്ഥാന സർക്കാരും സംയുക്ത തീരസുരക്ഷാ അവലോകന യോഗം ചേർന്നു.
തിരുവനന്തപുരം: സഹപാഠികളായ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ പ്രതിക്ക് ജാമ്യം കിട്ടാൻ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് ആക്ഷേപം. പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്നാണ് ആരോപിച്ച് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു.
കഴക്കൂട്ടം: വഴി തടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത യാത്രക്കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.
തിരുവനന്തപുരം: ഇ.ഡി ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം പ്രവർത്തകർ വി.എസ്. അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചതിൽ അന്വേഷണം.