SignIn
Kerala Kaumudi Online
Tuesday, 10 November 2026 12.29 AM IST

തോൽവിയിൽ ജനങ്ങളെ പഴിക്കരുത്: എം.എ.ബേബി

ma-baby

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയിൽ ജനങ്ങളെ കുറ്റപ്പെടുത്തുകയല്ല, പാർട്ടിക്കാരായ ഓരോരുത്തരും എന്തുചെയ്തു എന്ന് സ്വയംവിലയിരുത്തി തിരുത്തുകയാണ് വേണ്ടതെന്ന് സി.പി.എം ജനറൽസെക്രട്ടറി എം.എ.ബേബി. എം.വി.ആർ ചാരിറ്റബിൾ ട്രസ്റ്റിന്റെ എം.വി.ആർ സ്മാരക പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു അദ്ദേഹം. സംഘടനയെ എങ്ങനെ ചലിപ്പിക്കണം എന്നതിൽ അസാധാരണ ജ്ഞാനമുള്ള നേതാവായിരുന്നു എം.വി.ആർ. പുരസ്‌കാരം ചെങ്കൊടിയേന്തി പോരാടുന്നവർക്കും കേന്ദ്രസർക്കാരിനെതിരെ പ്രക്ഷോഭം നടത്തുന്നവർക്കും സമർപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം രൂപയുടെ അവാർഡ് തുകയിൽ 50,000രൂപ സീതാറാംയെച്ചൂരി ഫൗണ്ടേഷനും 50,000 രൂപ ലെഫ്റ്റ് വ്യൂസ് പോർട്ടലിനും കൈമാറി. സി.പി.ഐ ജനറൽ സെക്രട്ടറി ഡി.രാജ വീഡിയോ കോൺഫറൻസിലൂടെ പുരസ്‌കാരസമർപ്പണം ഉദ്ഘാടനം ചെയ്തു. മുൻ എം.പി പാട്യംരാജൻ പുരസ്‌കാരം സമർപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: M A BABY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA