
പുതുമുഖം വാമിക താര, യുവ താരം റോഷൻ ചന്ദ്ര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ബിനു എസ് സംവിധാനം ചെയ്യുന്ന പ്രഹരംടീസർ റിലീസ് ചെയ്തു. ആക്ഷൻ റിവഞ്ച് ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ സുധീഷ്, പവിത്രൻ, പ്രശാന്ത് അലക്സസാണ്ടർ, രാജേഷ് ശർമ്മ, തുഷാര പിള്ള, ആൻ മെർലറ്റ്, അനീറ്റ, ശ്രീജ, ഹരിശ്രീ യൂസഫ്, രാജീവ് രാജ്, അരുൺ ബെല്ലാൻഡ്, അബിൻ ബിനോ, മൻരാജ്, അരുൺ സോൾ, ബദ്രി, അർണവ് വിഷ്ണു, ജിതിൻ വാവ എന്നിവരാണ് മറ്റ് താരങ്ങൾ . ഇതിഹാസ, സ്റ്റൈൽ, കാമുകി എന്നീ ചിത്രങ്ങൾക്കുശേഷം ബിനു . എസ് സംവിധാനം ചെയ്യുന്ന ചിത്രം രഥക് ആർട്സിന്റെ ബാനറിൽ ഖാദർ ഹസൻ ആണ് നിർമ്മാണം . സുജിത്ത് അജിത്ത് കുമാർ, ബിനു സദാനന്ദൻ എന്നിവർ ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം: സിനോജ് പി അയ്യപ്പൻ, സംഗീതം: സതീഷ് രഘുനാഥൻ, ചിത്രസംയോജനം: അരുൺ വൈഗ, ഗാനരചന: ബി.കെ ഹരിനാരായണൻ, പ്രൊജക്ട് ഡിസൈനർ: വൈശാഖ് രവി, ഈ മാസം അവസാനവാരം പ്രദർശനത്തിന് എത്തും. പി.ആർ.ഒ: പി. ശിവപ്രസാദ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |