
ആര്യ, നിഖില വിമൽ, വൈഷ്ണവി ചൈതന്യ എന്നിവരെ പ്രധാന കഥാപാത്രമാക്കി നിഖിൽ മുരളി സംവിധാനം ചെയ്യുന്ന ഹലോ കാതൽ ഡിസംബർ 4ന് തിയേറ്ററിൽ. പ്രണയത്തിനും ഹാസ്യത്തിനും യാത്രകൾക്കും പ്രാധാന്യം നൽകുന്ന കളർഫുൾ എന്റർടെയ്നറായ ഹലോ കാതലിലെ കണ്ണും കണ്ണും എന്ന വീഡിയോ ഗാനം പ്ലേലിസ്റ്രിൽ സൂപ്പർ ഹിറ്റാണ്. മലയാള ചിത്രം അനന്തൻകാടിനു ശേഷം ആര്യയും നിഖില വിമലും ഒരുമിക്കുന്ന ചിത്രം റിലീസിനു മുമ്പു തന്നെ നിർമ്മാണ ചെലവ് തിരിച്ചുപിടിച്ചു എന്നാണ് റിപ്പോർട്ട്.
20 കോടി ആണത്രേ നിർമ്മാണ ചെലവ്. ഡിജിറ്റൽ സാറ്റലൈറ്റ് അവകാശങ്ങൾ 18 കോടിക്കും ഓഡിയോ അവകാശം 3 കോടിക്കും വിൽപ്പന നടത്തി എന്നാണ് റിപ്പോർട്ട്. ആര്യയുടെ കരിയറിലെ 40-ാമത് ചിത്രം പ്രണയവിലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നിഖിൽ മുരളിയുടെ തമിഴ് അരങ്ങേറ്റ സിനിമ കൂടിയാണ് . ജി. വി. പ്രകാശ് ആണ് സംഗീതം. ആര്യയുടെ സ്വന്തം നിർമ്മാണ കമ്പനിയായ ദ ഷോ പീപ്പിൾ ആണ് നിർമ്മാണം. ഛായാഗ്രഹണം ജീവ ശങ്കൾ. സ്റ്റണ്ട് സിൽവ ആണ് ആക്ഷൻ കൊറിയോഗ്രഫി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |