SignIn
Kerala Kaumudi Online
Saturday, 15 August 2026 10.20 AM IST

കങ്കുവയുടെ ചിത്രീകരണത്തിനിടെ സൂര്യയ്ക്ക് പരിക്ക്, ഷൂട്ടിംഗ് മാറ്റിവച്ചു

READ ENGLISH VERSION
surya

ചെന്നൈ: പുതിയ ചിത്രം കങ്കുവയുടെ ചിത്രീകരണത്തിനിടെ നടൻ സൂര്യയ്ക്ക് പരിക്ക്. കങ്കുവയുടെ ചിത്രീകരണം ചെന്നൈയിലെ സ്റ്റുഡിയോയിൽ നടക്കുന്നതിനിടെയായിരുന്നു അപകടം. കഴിഞ്ഞ ദിവസം രാത്രി 11 മണിയോടുകൂടിയായിരുന്നു സംഭവം. ചിത്രീകരണത്തിനിടെ ഒരു റോപ്പ് ക്യാം പൊട്ടി നടന്റെ തോളിലേക്ക് വീഴുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. സൂര്യയ്ക്ക് നിസാര പരിക്കുകൾ മാത്രമേയുളളൂവെന്നാണ് സൂചന. കങ്കുവയുടെ ഇന്നത്തെ ചിത്രീകരണം മാറ്റി വച്ചിട്ടുണ്ട്.

സൂര്യയുടെ സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സിനിമകളിൽ ഒന്നായിരിക്കും കങ്കുവ. സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രം പിരീഡ് ആക്ഷൻ ഡ്രാമ വിഭാഗത്തിലുളളതാണ്. അഞ്ച് വ്യത്യസ്ത വേഷങ്ങളിലാണ് സൂര്യ എത്തുന്നത്. 38 ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ് എന്ന് നിർമ്മാതാവ് ജ്ഞാനവേൽ അടുത്തിടെ അറിയിച്ചിരുന്നു. 350 കോടി രൂപ ചെലവിലാണ് കങ്കുവയുടെ നിർമാണം. ചിത്രത്തിന് ത്രീ ഡി, ഐ മാക്സ് പതിപ്പുകളിലും റിലീസ് ഉണ്ടാവും.

ആദിനാരായണ തിരക്കഥയൊരുക്കുന്ന ചിത്രത്തിൽ യുവി ക്രിയേഷൻസും സഹനിർമ്മാതാക്കളാണ്. ബോളിവുഡ് നായികയായ ദിഷ പഠാനിയുടെ തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. കോവൈ സരള, യോഗി ബാബു, റെഡിൻ കിംഗ്സ്‍ലി, ആനന്ദ രാജ്, രവി രാഘവേന്ദ്ര, കെ എസ് രവികുമാർ, ബി എസ് അവിനാശ് തുടങ്ങിയവരാണ് മറ്റ് വേഷങ്ങളിൽ എത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SURYA, KANKUVA, INJURY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY