SignIn
Kerala Kaumudi Online
Friday, 11 September 2026 12.50 AM IST

നിവിൻ പോളി ഹാട്രിക് അടിക്കുമോ, പൃഥ്വി V/S നിവിൻ

prithwiraj-nivin-namitha-

ഇക്കുറി മൂന്നാം ഓണം ക്ളാഷിന് ഒരുങ്ങുകയാണ് മലയാളത്തിന്റെ പ്രിയതാരങ്ങളായ പൃഥ്വിരാജും നിവിൻ പോളിയും.രണ്ട് ക്ലാഷിലും വിജയം നേടിയത് നിവിൻ പോളി ചിത്രം. 2017ൽ പൃഥ്വിരാജിന്റെ ആദം ജോണും നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയും തമ്മിൽ ആണ് ഓണം റിലീസായി മത്സരിച്ചത്. 2019ൽ പൃഥ്വിരാജിന്റെ ബ്രദേഴ്സ് ഡേയും നിവിൻ പോളിയുടെ ലൗ ആക്ഷൻ ഡ്രാമയും ക്ലാഷിന് എത്തി.

മൂന്നാം ഓണം ക്ലാഷിന് പൃഥ്വിരാജിന്റെ ഖലീഫയും നിവിൻ പോളിയുടെ ബെത്ലഹേം കുടുംബയൂണിറ്റും തമ്മിലാണ്. U/A 16+ സർട്ടിഫിക്കറ്റ് ലഭിച്ച ഖലീഫ ആഗസ്റ്റ് 20ന് പ്രദർശനത്തിന് എത്തും. 21ന് ബെത്‌ലഹേം കുടുംബയൂണിറ്റും റിലീസ് ചെയ്യും. നിവിൻ ഹാട്രിക് നേടുമോ എന്നാണ് അറിയേണ്ടത്. പോക്കിരിരാജയ്ക്കുശേഷം സംവിധായകൻ വൈാശാഖും പൃഥ്വിരാജും ഒരുമിക്കുന്ന ഖലീഫ ആക്ഷൻ ത്രില്ലർ ആണ്.

ആമിർ അലി എന്ന സ്റ്റൈലിഷ് കഥാപാത്രത്തെ ആണ് പൃഥ്വിരാജ് എത്തുന്നത്. തെലുങ്ക് താരം മാളവിക ശർമ്മ ആണ് പൃഥ്വിയുടെ നായിക. മോഹൻലാൽ അതിഥി വേഷത്തിൽ എത്തുന്നു. ജിനു എബ്രഹാം രചനയും ജോമോൻ ടി ജോൺ ഛായാഗ്രഹണവും നിർവഹിക്കുന്നു. നിവിൻ പോളിയും 'പ്രേമലു' സംവിധായകൻ ഗിരീഷ് എഡിയും ഒരുമിക്കുന്ന ആദ്യ ചിത്രം ആണ്ബെത്‌ലഹേം കുടുംബ യൂണിറ്റ് . ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. നിവിൻ പോളിയുടെ നായികയായി ആദ്യമായി മമിത ബൈജു എത്തുന്നു. റൊമാന്റിക് കോമഡി ചിത്രമായ ബെത്‌ലഹേം കുടുംബ യൂണിറ്റ് നിർമ്മിക്കുന്നത് ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ആണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KHALIFA, NIVIN PAULY, BETHLAHEM UNIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY