SignIn
Kerala Kaumudi Online
Saturday, 15 August 2026 8.03 AM IST

പ്രൊഫൈൽ ചിത്രം മാറ്റി പ്രഭാസ്, വരുന്നത് ഫൗജി യുഗം

ss

പാൻ-ഇന്ത്യൻ സൂപ്പർസ്റ്റാർ പ്രഭാസിന്റെ കരിയറിലെ പുതിയൊരു അധ്യായത്തിന് തുടക്കം കുറിച്ച് സമൂഹമാധ്യമങ്ങളിൽ തരംഗമായി താരത്തിന്റെ പുതിയ പ്രൊഫൈൽ ചിത്രം. ഏഴു വർഷമായി തന്റെ എല്ലാ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലും പ്രഭാസ് ഉപയോഗിച്ച ഡിപി യായ ഐക്കണിക് 'ബാഹുബലി' ചിത്രത്തിനാണ് മാറ്റം വന്നത്. റിലീസിന് ഒരുങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം 'ഫൗജി'യിലെ തീവ്രമായ ലുക്ക് പുതിയ ഡിപിയായി തിരഞ്ഞെടുത്തു.

ചിത്രം മാറിയതിന് പിന്നാലെ നിമിഷനേരം കൊണ്ടാണ് സിനിമാപ്രേമികൾ ഈ പുതിയ ലുക്ക് ഇന്റർനെറ്റിൽ ഏറ്റെടുത്തത്. സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയിൽ ഇത്തരമൊരു മാറ്റം വന്നത് ഏറെ ശ്രദ്ധേയമാണ്. 'ഫൗജി' എന്ന ചിത്രത്തിന്റെ ദേശസ്‌നേഹ പശ്ചാത്തലത്തോട് കൃത്യമായി ചേർന്നുനിൽക്കുന്നതാണ് പുതിയ നീക്കം. വെറുമൊരു പ്രൊഫൈൽ പിക്ചർ അപ്‌ഡേറ്റ് എന്നതിലുപരി, പ്രഭാസിന്റെ സിനിമ ജീവിതത്തിലെ സുപ്രധാന യുഗത്തിൽ നിന്നുള്ള മാറ്റമായാണ് ആരാധകർ വിലയിരുത്തുന്നത്. എക്സ് അടക്കമുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിൽ പ്രഭാസിന്റെ ഈ പുതിയ അവതാർ വലിയ ചർച്ചകൾക്ക് വഴിതുറന്നിട്ടുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRABHAS FAUJI, CINEMANEWS, LATESTNEWS, PRABHAS NEW LOOK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY