SignIn
Kerala Kaumudi Online
Friday, 02 October 2026 5.10 AM IST

മമ്മൂട്ടിയുടെ ടർബോ, ആന്റണി വർഗീസും

ss

മമ്മൂട്ടി നായകനായി വൈശാഖ് സംവിധാനം ചെയ്യുന്ന ടർബോ എന്ന ചിത്രത്തിൽ ആന്റണി വർഗീസും. മമ്മൂട്ടി ചിത്രത്തിന്റെ ഭാഗമായി പെപ്പേ എത്തുന്നത് ആദ്യമാണ്. വൻതാരനിരയിലാണ് ടർബോ ഒരുങ്ങുന്നത്. കന്നട നടൻ രാജ് ബി. ഷെട്ടി ,തെലുങ്ക് നടൻ സുനിൽ , തമിഴ് നടൻ അർജുൻ ദാസ് എന്നിവരാണ് പ്രതിനായകവേഷത്തിൽ എത്തുന്നത്. സുനിലിന്റെയും അർജുൻ ദാസിന്റെയും മലയാള അരങ്ങേറ്റ ചിത്രം കൂടിയാണ് ടർബോ. മമ്മൂട്ടിയുടെ സഹോദരന്റെ വേഷത്തിൽ സണ്ണി വയ്ൻ എത്തുന്നുണ്ട്. അഞ്ജന ജയപ്രകാശ് ആണ് നായിക. നിരഞ്ജന അനൂപ് , പ്രശാന്ത് അലക്സാണ്ടർ തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടർബോ കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്നു. പോക്കിരിരാജ, മധുരരാജ എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും വൈശാഖും വീണ്ടും ഒരുമിക്കുന്ന ടർബോയ്ക്ക് ദുബായിലും ചിത്രീകരണമുണ്ട്.ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന് സംവിധായകൻ മിഥുൻ മാനുവൽ തോമസ് ആണ് രചന നിർവഹിക്കുന്നത് . വിഷ്ണു ശർമ്മ ആണ് ഛായാഗ്രഹണം. സംഗീതം: ജസ്റ്റിൻ വർഗീസ്. എഡിറ്റർ: ഷമീർ മുഹമ്മദ്.അതേസമയം രഞ്ജൻ പ്രമോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി മമ്മൂട്ടി അഭിനയിക്കുന്നത്.ഇതിനുശേഷം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് മമ്മൂട്ടിയെ കാത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബൻ, ഫഹദ് ഫാസിൽ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY