SignIn
Kerala Kaumudi Online
Thursday, 01 October 2026 5.32 PM IST

ഫുവാദ് പനങ്ങായ്‌ നിർമ്മിച്ച ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് ഫിലിം ഫെസ്റ്റിവലിൽ

movie
"വേറെ ഒരു കേസ്" എന്ന ചിത്രത്തിന്റെ പോസ്റ്റർ

ഫുവാദ് പനങ്ങായ്‌ നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ചിത്രം "വേറെ ഒരു കേസ്" ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിൽ തിരെഞ്ഞെടുക്കപ്പെട്ടു. ഏറെ പ്രത്യേകതകൾ നിറഞ്ഞ ഒരു എക്സ്പിരിമെന്റൽ ചിത്രമായാണ് വേറെ ഒരു കേസ് ഒരുക്കിയിരിക്കുന്നത്. സാമൂഹിക പ്രസക്തി ഉള്ള പ്രമേയം നീതി നിഷേധങ്ങൾക്ക് നേരെ വിരൽ ചൂണ്ടുന്നു.

ഷെബി ചൗഘട്ടിന്റെ കഥയ്ക്ക് ഹരീഷ് വി എസ് തിരക്കഥയും സംഭാഷണങ്ങളും രചിച്ചിരിക്കുന്നു. വിജയ് നെല്ലിസ്, അലൻസിയർ, ബിന്നി സെബാസ്റ്റ്യൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്നു. ടൂറിസ്റ്റ് ഹോം പോലെയുള്ള പരീക്ഷണ ചിത്രങ്ങൾ ഒരുക്കിയ ഷെബി ചൗഘട്ടിന്റെ "വേറെ ഒരു കേസ്" കൂടുതൽ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലുകളിൽ പ്രദർശിപ്പിക്കാൻ തയ്യാറെടുക്കുകയാണ്.

English Summary

Shebi Choughat's experimental film 'Vere Oru Case,' produced by Fuad Panangay, has been selected for the Jharkhand National Film Festival. The movie, starring Vijay Nellis, Alencier, and Binny Sebastian, explores a socially relevant theme about denial of justice. The filmmakers are preparing to screen it at additional international festivals.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VERE ORU CASE, FUAD PANANGAYI, SHEBI CHOWGHAT, JHARKHAND FILM FESTIVAL, MALAYALAM MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY