
ആദരം ഏറ്റുവാങ്ങി എസ്.എസ്. രാജമൗലി
എസ്.എസ് .രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽചിത്രം ഡോണ്ട് ട്രബിൾ ദി ട്രബിൾ’ പ്രീ-റിലീസ് ഇവന്റ് കൊച്ചി ലുലു മാളിനെ സമ്പന്നമാക്കി. ഇന്ത്യൻ സിനിമയിൽ 25 വർഷം പൂർത്തിയാക്കിയ എസ്. എസ്. രാജമൗലി കേരളവുമായി തന്റെ പ്രിയപ്പെട്ട ഓർമകൾ പങ്കുവച്ചു. ചിത്രത്തിന്റെ ട്രെയ്ലറിന് പിന്തുണ നൽകിയ മോഹൻലാലിനും തന്റെ വളർച്ചയിൽ ഒപ്പം നിന്ന പ്രേക്ഷകർക്കും നന്ദി അറിയിച്ചു. തുടർന്ന് ആദരം ഏറ്റുവാങ്ങി.
മലയാളി പ്രേക്ഷകർക്ക് ആസ്വദിക്കാൻ കഴിയുന്ന രീതിയിൽ പൂർണമായും ഒരു മലയാള ചിത്രമായാണ് ഡോണ്ട് ട്രബിൾ ദി ട്രബിൾഎത്തുന്നതെന്നും കുടുംബസമേതം കണ്ട് വിജയിപ്പിക്കണമെന്നും ഫഹദ് ഫാസിൽ പറഞ്ഞു.ചിത്രത്തിൽ ഫഹദിനൊപ്പം നിറഞ്ഞുനിൽക്കുന്ന ബാലതാരം സാറ പാലേക്കർ ചടങ്ങിൽ നിറസാന്നിധ്യമായി.നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ചിത്രം ഒക്ടോബർ 2ന് മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിൽ റിലീസ് ചെയ്യും.
ആർക്ക മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നീ ബാനറിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്. എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് നിർമ്മാണം. കാലഭൈരവയാണ് സംഗീതവും പശ്ചാത്തലസംഗീതവും . ഭാവന റിലീസാണ് കേരളത്തിൽ വിതരണം. സംവിധായകൻ ഗിരീഷ് എ.ഡി ,തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ എന്നിവർ ചിത്രത്തെ പ്രശംസിച്ചു. പി.ആർ.ഒ.: പ്രതീഷ് ശേഖർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |