SignIn
Kerala Kaumudi Online
Sunday, 28 June 2026 1.27 AM IST

സിനിമയുടെ ഭാഗ്യരാജ 1953 - 2026

k-bhagyaraj

തമിഴകത്തിന്റെ വിഖ്യാത സംവിധായകൻ കെ. ഭാര്യരാജ് ഗുരു ഭാരതിരാജയ്ക്ക് പിന്നാലെ യാത്രയായി ചിന്ന വീടിലൂടെ കൽപ്പനയും മുന്താണൈ മുടിച്ചില്ലൂടെ ഉർവശിയെയും തമിഴകത്ത് നായികമാരായി അവതരിപ്പിച്ചു.

സിനിമാജീവിതത്തിന്റെ 50-ാം വർഷം വിട

ഭാര്യയും മകനും മകളും മലയാളത്തിൽ അഭിനയിച്ചു. അപ്പോൾ ഞാൻ കൂടി അഭിനയിക്കേണ്ടേ? ദിലീപ് നായകനായ മിസ്റ്റർ മരുമകൻ സിനിമയിൽ തമിഴ് ചുവയുള്ള കഥാപാത്രത്തെ അവതരിപ്പിക്കാൻ എത്തിയപ്പോൾ തമിഴിലെ വിഖ്യാത സംവിധായകനും നടനും തിരക്കഥാകൃത്തുമായ ഭാഗ്യരാജ് ഇങ്ങനെ പറഞ്ഞു. ഭാഗ്യരാജ് അഭിനയിച്ച ഏക മലയാള ചിത്രം ആണ് മിസ്റ്റർ മരുമകൻ. നായിക സനുഷയുടെ അച്ഛൻ കഥാപാത്രം. ഏറെ രസിപ്പിച്ച കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞത് ഭാഗ്യമെന്ന് ഭാഗ്യരാജ് പറഞ്ഞു. അകാലത്തിൽ വിടപറഞ്ഞ സംവിധായകൻ പി. ഭാരതിരാജയുടെ ശിഷ്യനാണ് കെ. ഭാഗ്യരാജ്. തമിഴ് സിനിമയിൽ ഗുണപരമായ മാറ്റം വരുത്തിയ സംവിധായകൻ.

തമിഴകത്ത് തിരക്കഥകൾ കൊണ്ട് വിസ്‌മയം തീർത്ത കെ. ഭാഗ്യരാജ് സിനിമാജീവിതത്തിന്റെ 50-ാം വാർഷികം അടുത്തിടെ ആഘോഷിച്ചിരുന്നു. മഞ്ഞിൽ വിരിഞ്ഞ പൂക്കളിലൂടെ മലയാളത്തിന്റെ പ്രിയതാരമായി മാറിയ പൂർണിമയെ ജീവിതസഖിയാക്കിയതോടെ ഭാഗ്യരാജ് മലയാളത്തിന് കൂടുതൽ പരിചിതനായി. എന്നാൽ, ഭാഗ്യരാജിനെ പ്രശസ്തിയിലേക്ക് വളർത്തിയത് ആദ്യ ഭാര്യയും അന്തരിച്ച നടിയുമായ പ്രവീണ ആയിരുന്നു. കെ. ബാലചന്ദറിന്റെ 'മന്മഥലീല" എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം. ഭാരതിരാജയുടെ 'പുതിയ വാർ പൂകൾ" എന്ന സിനിമയുടെ സെറ്റിൽവച്ചാണ് ഇരുവരും പ്രണയത്തിലാകുന്നത്. ആ സിനിമയിൽ സഹസംവിധായകനായിരുന്നു ഭാഗ്യരാജ്. 1981-ലായിരുന്നു ഇരുവരുടെയും വിവാഹം. തെന്നിന്ത്യയിൽ തിരക്കേറിയ നടിയായിട്ടും പ്രവീണ സിനിമ ഉപേക്ഷിച്ചു.

ഭാഗ്യരാജിന്റെ ഏറ്റവും മികച്ച ചിത്രമായ മൗനഗീതങ്ങൾ രൂപപ്പെടുത്തിയതിൽ പ്രവീണയുടെ സ്വാധീനം വളരെ വലുതായിരുന്നു. വെറും രണ്ടുവർഷമേ നീണ്ടുനിന്നുള്ളൂ ആ ദാമ്പത്യം. 25-ാം വയസിൽ മഞ്ഞപ്പിത്തം ബാധിച്ച് പ്രവീണ മരിച്ചു. കഠിനമായ മാനസിക സംഘർഷത്തിലൂടെ പോയ ഭാഗ്യരാജിനെ പിന്നീട് പുനർവിവാഹത്തിന് സുഹൃത്തുക്കൾ പ്രേരിപ്പിക്കുകയായിരുന്നു. 40 വർഷമായി അവർ സന്തുഷ്ട ദമ്പതികളായി തുടരുന്നു.

പ്രവീണയുടെ ആത്മവിശ്വാസം, പൂർണിമയുടെ സ്നേഹം

ആദ്യ ഭാര്യ പ്രവീണ നൽകിയ ആത്മവിശ്വാസവും പൂർണിമ നൽകുന്ന സ്നേഹവുമാണ് തന്റെ കരുത്ത് എന്ന് അടുത്തിടെ ഭാഗ്യരാജ് വ്യക്തമാക്കിയിരുന്നു. ഡാർലിംഗ് ഡാർലിംഗ്, മുന്താണെ മുടിച്ച്, ചിന്ന വീട് , മൗനഗീതങ്ങൾ, എങ്ക ചിന്ന രാസ തുടങ്ങി നിരവധി ക്ളാസിക് ചിത്രങ്ങൾ സംവിധാനം ചെയ്തു. ചിന്ന വീടിലൂടെ കൽപ്പനയെയും മുന്താണൈ മുടിച്ച് എന്ന ചിത്രത്തിലൂടെ ഉർവശിയെയും തമിഴിൽ നായികമരായി അവതരിപ്പിച്ചു. ഈ ചിത്രങ്ങളിൽ നായകൻ ഭാഗ്യരാജ്ആയിരുന്നു. തമിഴിൽ മാത്രമല്ല, കേരളത്തിലും വൻ വിജയം നേടി ഇരു ചിത്രങ്ങളും. ഡാർലിംഗ് ഡാർലിംഗിൽ ഭാഗ്യരാജും പൂർണിമയുമായിരുന്നു നായകനും നായികയും. ഹാസ്യവും കുടുംബ വികാരങ്ങളും സാമൂഹിക പ്രസക്തി നിറഞ്ഞ വിഷയങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയ സിനിമകൾ വേറിട്ട സ്ഥാനം തമിഴകത്ത് നേടി. 1979ൽ പുറത്തിറങ്ങിയ സുവരില്ലാത ചിത്രങ്ങൾ ആണ് സംവിധായകനായി അരങ്ങേറ്റ ചിത്രം.2010ൽ മകൻ ശാന്തനു ഭാഗ്യരാജ് നായകനായ സിദ്ധു പ്ളസ് 2ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം. ഖുശ്ബുവിന്റെ മകൾ അവന്തികയുടെ വിവാഹം ആണ് അവസാനമായി പങ്കെടുത്ത ചടങ്ങ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BHAGYARAJ, CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA