SignIn
Kerala Kaumudi Online
Sunday, 12 July 2026 6.10 AM IST

റിവോൾവർ റിങ്കോ നാളെ തിയേറ്ററിൽ

ss

സിനിമ നിർമ്മിക്കാനിറങ്ങിത്തിരിച്ച നാലു കുട്ടികളുടെ കഥയുമായി എത്തുന്ന റിവോൾവർ റിങ്കോ എന്ന ചിത്രം നാളെ മുതൽ തിയേറ്രറിൽ. ശ്രീപത് യാൻ, ആദിശേഷ്, വിസാദ് കൃഷ്ണൻ, ധ്യാൻ നിരഞ്ജൻ, എന്നീ ബാലതാരങ്ങൾക്കൊപ്പം വിഷ്ണു ഉണ്ണിക്കൃഷ്ണനും കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം കിരൺ നാരായണൻ സംവിധാനം ചെയ്യുന്നു. ലാലു അലക്സ്, സാജു നവോദയ ,വിജിലേഷ്, ബിനു തൃക്കാക്കര ,അനീഷ്.ജി.മേനോൻ ,ആദിനാട് ശശി, രാജേഷ് അഴീക്കോടൻ, സുരേന്ദ്രൻ പരപ്പനങ്ങാടി, അഞ്ജലി നായർ, ഷൈനി സാറ ,അർഷ, സൂസൻ രാജ് കെ.പി.ഏ.സി, ആവണി, എന്നിവരാണ് മറ്റ് താരങ്ങൾ. ഫൈസൽ അലി ഛായാഗ്രഹണവും അയൂബ് ഖാൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. കൈതപ്രത്തിൻ്റെ വരികൾക്ക് രഞ്ജിൻ രാജ് ഈണം പകരുന്നു. കലാസംവിധാനം -അരുൺ വെഞ്ഞാറമൂട് . മേക്കപ്പ് - ബൈജു ബാലരാമപുരം, താരക പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് നിർമ്മാണം. പി.ആർ. ഒ വാഴൂർ ജോസ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY