
ശ്രീനാഥ് ഭാസി നായകനായി റമീസ് രചനയും സംവിധാനവും നിർവഹിക്കുന്ന ഒറിജിനൽ ഒക്ടോബർ 23ന് പ്രദർശനത്തിന്. ടൈം ട്രാവൽ ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ ഫാന്റസിയും കോമഡിയും നിറഞ്ഞതാണ്. സമയത്തിന്റെ ഗതിമാറ്റം അപ്രതീക്ഷിത സംഭവ വികാസങ്ങളിലേക്ക് നയിക്കുന്ന കഥയാണ് ചിത്രം പറയുന്നത്.
അഭിരാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി. സുബിൻ ടാർസൻ, അരുൺ പ്രദീപ്, ഷമീർഖാൻ പ്രൂരൽ) തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഫഹദ് ഫത്‌ലി ഛായാഗ്രഹണം നിർവ്വഹിക്കുന്നു. മാസ് മീഡിയ, സിക്കു ഫിലിംസ് എന്നീ ബാനറിൽ ആണ് നിർമ്മാണം. സഹനിർമ്മാണം ഹർഷാദ്, സംഗീതം ഇലട്രോണിക് കിളി. മാർക്കറ്റിംഗ് ആന്റ് കമ്മ്യൂണിക്കേഷൻസ് ഡോ. സംഗീത ജനചന്ദ്രൻ (സ്റ്റോറീസ് സോഷ്യൽ).
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |