
മമ്മൂട്ടി നായകനായി ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന മട്ടാഞ്ചേരി മാഫിയ ഡിസംബർ 1ന് ചിത്രീകരണം ആരംഭിക്കാൻ ഒരുങ്ങുന്നു. നവംബർ അവസാനം ചിത്രീകരണം ആരംഭിക്കാനായിരുന്നു നേരത്തേ തീരുമാനിച്ചിരുന്നത്. നിതീഷ് സഹദേവിന്റെ മേള പൂർത്തിയാക്കിയശേഷം മട്ടാഞ്ചേരി മാഫിയയിൽ ജോയിൻ ചെയ്യാനാണ് മമ്മൂട്ടിയുടെ തീരുമാനം. നവംബർ പകുതിയോടെ മേള പൂർത്തിയാകും. സ്വകാര്യ സന്ദർശനത്തിന് ദുബായിൽ എത്തിയ മമ്മൂട്ടി കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന മേളയിൽ ഒക്ടോബർ 12 മുതൽ ജോയിൻ ചെയ്യും.
അതേസമയം മട്ടാഞ്ചേരി മാഫിയയുടെ സെറ്റ് വർക്കുകൾ കൊച്ചിയിൽ പുരോഗമിക്കുന്നു. ആസിഫ് അലി, ലുക്‌മാൻ, നസ്ളിൻ തുടങ്ങിയവരാണ് മറ്റു താരങ്ങൾ. സുഹാസ് - ഷറഫ്, തസ്രീഖ് അബ്ദുൾ ഖാദർ എന്നിവർ ചേർന്നാണ് തിരക്കഥ. സമീർ താഹിർ ഛായാഗ്രഹണം നിർവഹിക്കുന്നു. ചിത്രസംയോജനം നൗഫൽ അബ്ദുള്ള. പ്ളാൻ ബി മോഷൻ പിക്ചേഴ്സിന്റെയും യൂണിവേഴ്സൽ സിനിമാസിന്റെയും ബാനറിൽ ഖാലിദ് റഹ്മാനും ബി. രാകേഷും ചേർന്നാണ് നിർമ്മാണം.അഭിനേത്രിയും തിരക്കഥാകൃത്തും അഭിഭാഷകയുമായ ശാന്തി മായദേവി, നവാഗതനായ ഷിബിൻ മുരുകേഷ് എന്നിവരുടെ ചിത്രങ്ങൾ മമ്മൂട്ടിയെ കാത്തിരിപ്പുണ്ട്. ശാന്തി മായദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വക്കീൽ വേഷത്തിൽ ആണ് മമ്മൂട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |