മുതിർന്ന കലാകാരന്മാരെ കണ്ണൂർ മേയറും കോർപ്പറേഷനും പൂർണമായും തഴയുകയാണെന്ന് നടി കണ്ണൂർ ശ്രീലത. സിനിമയിൽ തന്നേക്കാൾ ജൂനിയറായ നടി നവ്യ നായർക്ക് വലിയ പ്രാധാന്യം നൽകുമ്പോൾ തങ്ങളെപ്പോലെയുള്ള കലാകാരന്മാരെ കണ്ണൂർ ദസറ ആഘോഷങ്ങളിൽ പരിപാടി അവതരിപ്പിക്കുന്നതിൽ നിന്ന് മാറ്റി നിർത്തുകയാണെന്നും നടി പ്രതികരിച്ചു. ഒരു അഭിമുഖത്തിലായിരുന്നു ശ്രീലതയുടെ പ്രതികരണം.
'ഇവിടെ നവ്യ നായരുടെ ഡാൻസ് പരിപാടി ഉണ്ട്. നവ്യ കണ്ണൂരുകാരിയാണോ? എന്നെപ്പോലെ ഒരു നടി അല്ലേ, നവ്യ സിനിമയിൽ എന്നെക്കാൾ പിറകെ വന്നതാണ്. ഇത്ര വിവരമില്ലാതായിപ്പോയല്ലോ മേയർക്ക്. വിവരമില്ലാത്ത ഒരാളായിപ്പോയി. ഇങ്ങനെയുള്ള ഒരാളെ പിടിച്ചാണോ നിങ്ങൾ മേയർ പദവിയിൽ ഇരുത്തുന്നത്. വിദ്യാഭ്യാസം മാത്രം പോര വിവരവും വേണം. അറിവ് നേടണം, പഠിക്കണം, വായിക്കണം, ഓരോരുത്തരെപ്പറ്റി ചിന്തിക്കണം, എന്താണ് ആ വ്യക്തിയെന്ന് അറിയണം. അല്ലാതെ വെറുതെ അവിടെയിരുന്ന് വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ട് എന്ന രീതിയിൽ വിളിച്ച് പറയരുത്'- നടി പറഞ്ഞു.
ദസറ ആഘോഷത്തിന്റെ ഭാഗമായി 'പ്രകാശധാര ഭക്തിരസാമൃതം' എന്ന പരിപാടി അവതരിപ്പിക്കാൻ കണ്ണൂർ ശ്രീലതയും സംഘവും അപേക്ഷ നൽകിയിരുന്നു. പക്കമേളക്കാർ അടക്കം പത്തുപേരടങ്ങുന്ന സംഘത്തിന് 15,000 രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. എന്നാൽ വേണമെങ്കിൽ സൗജന്യമായി 10 മിനിട്ട് അനുവദിക്കാമെന്നായിരുന്നു സംഘാടകരുടെ മറുപടി. സ്റ്റേജിൽ പക്കമേളങ്ങൾ സെറ്റ് ചെയ്യാൻ തന്നെ 10 മിനിട്ട് വേണമെന്നിരിക്കെ അരമണിക്കൂർ സമയം ചോദിച്ചെങ്കിലും അത് നിഷേധിച്ചെന്ന് ശ്രീലത പറഞ്ഞു. ലക്ഷങ്ങൾ നൽകി പുറത്തുനിന്നുള്ള സെലിബ്രിറ്റികളെ കൊണ്ടുവരുമ്പോൾ പ്രാദേശിക കലാകാരന്മാർക്ക് വിലക്കേർപ്പെടുത്തിയെന്നും നടി ചൂണ്ടിക്കാട്ടി.
Actress Kannur Sreelatha has criticised the organisers of the Kannur Dasara celebrations for allegedly sidelining senior and local artists. She questioned the prominence given to actress Navya Nair and said her own team was not given adequate time to perform at the event.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |