
റാപ്പർ ബേബി ജീൻ നായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രം നവാഗതയായ രേഷ്മ ശിവകുമാർ സംവിധാനം ചെയ്യുന്നു. അക്ഷരംപ്രതി എന്ന പേരിട്ട ചിത്രം ഇന്ത്യൻ സിനിമ കമ്പനിയുടെ ബാനറിൽ ടിപ്പു ഷാൻ വി.ഇ, ഷിയാസ് ഹസൻ എന്നിവർ ചേർന്നാണ് നിർമ്മാണം. ഒരു മാസത്തിനുള്ളിൽ മൂന്ന് ചിത്രങ്ങളുടെ നിർമ്മാണം ആണ് ഇന്ത്യൻ സിനിമ കമ്പനി തുടക്കം കുറിച്ചത്. നവാഗതരാണ് മൂന്ന് ചിത്രങ്ങളുടെയും സംവിധായകർ.
നവാഗതനായ ജിതേഷ് എസ്. റാം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷറഫുദ്ദീനും അലൻ ബിൻ സിറാജും പ്രധാന വേഷത്തിലെത്തുന്നു. മൈസൂരിൽ ചിത്രീകരണം പുരോഗമിക്കുന്ന ചിത്രം ഫാമിലി എന്റർടെയ്നറാണ്. പുതുമുഖങ്ങൾ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പ്രണയ കഥയാണ് രോഹിത് ചന്ദ്രശേഖർ ഒരുക്കുന്ന ചിത്രം പറയുന്നത്. കിരൺ കെ എസ് ആണ് തിരക്കഥ. ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്ത, പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ‘നരിവേട്ട’ നിർമ്മിച്ചാണ് ഇന്ത്യൻ സിനിമ കമ്പനി മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |