SignIn
Kerala Kaumudi Online
Tuesday, 26 May 2026 7.15 PM IST

ദുൽഖറിന്റെ ഫാഷൻ ഐക്കൺ , മറ്റാരുമല്ല

sss

മലയാളത്തിന്റെ പ്രിയ നടൻ ദുൽഖർ സൽമാന്റെ ഫാഷൻ ഔട്ട് ഫിറ്റും ഫാഷൻ സെൻസും എല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. തന്റെ ഫാഷൻ ഐക്കൺ മറ്റാരുമല്ല. വാപ്പിച്ചി ആണെന്ന് വെളിപ്പെടുത്തി ദുൽഖർ.

''എനിക്ക് ആകെ ഒരൊറ്റ ഫാഷൻ ഐക്കണേ ഉള്ളൂ. വളരെ ചെറിയ പ്രായം തൊട്ട് കാണാൻ തുടങ്ങിയതാണ്. നിങ്ങളെല്ലാവരും കരുതുന്നതുപോലെ എന്റെ വീട്ടിലുള്ള ആള് തന്നെയാണ് ഓരോ തവണയും എന്നെ ഞെട്ടിക്കുന്നുണ്ട്. ഇന്നലെയോ മറ്റോ ദുബായിൽ ഒരു പരിപാടിക്ക് പോയപ്പോൾ ഇട്ട ഡ്രസ് ശരിക്കും ഞെട്ടിച്ചു. ഓരോ തവണയും ഇങ്ങനെ തന്നെയാണ്. അടുത്ത തവണ ഏത് ഡ്രസായിരിക്കും ഇടുക എന്നു ഞാൻ ചിന്തിക്കാറുണ്ട്. ദുൽഖറിന്റെ വാക്കുകൾ. അതേസമയം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം ആണ് റിലീസിന് ഒരുങ്ങുന്ന ദുൽഖർ ചിത്രം. വലിയ ഇടവേളയ്ക്കുശേഷം ദുൽഖർ സൽമാൻ നായകനാകുന്ന മലയാള ചിത്രം എന്ന നിലയിൽ ഐ ആം ഗെയിമിന് വൻ പ്രതീക്ഷ ആണ്. ആർ.ഡി.എക്സ് എന്ന ബ്ളോക് ബസ്റ്ററിനു ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐ ആം ഗെയിം ഓണത്തിന് റിലീസ് ചെയ്യും. ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY