SignIn
Kerala Kaumudi Online
Saturday, 03 October 2026 5.34 AM IST

ധർമ്മനിൽ ശ്രീലീലയും, സിനിമയിലും ഡോക്ടർ

sss

ജീവിതത്തിലെ പോലെ സിനിമയിലും ഡോക്ടറായി നടി ശ്രീലീല. രജനികാന്ത് നായകനായി അശ്വത് മാരിമുത്തു സംവിധാനം ചെയ്യുന്ന ധർമ്മൻ എന്ന ചിത്രത്തിലാണ് ശ്രീലീലയുടെ ഡോക്ടർ വേഷം. രജനികാന്ത് ഡോക്ടർ വേഷത്തിൽ എത്തുന്ന ചിത്രത്തിന് ദ ഡെഡ്‌ലി ഡോക്ടർ എന്നാണ് ടാഗ്‌ലൈൻ. മൈസൂരിൽ പൂർത്തിയായ ധർമ്മന്റെ മൂന്നാം ഷെഡ്യൂളിൽ ശ്രീലീല പങ്കെടുത്തു. മൈസൂർ സോമനാഥപുരം ക്ഷേത്രത്തിൽ നടന്ന ചിത്രീകരണത്തിൽ നിന്നുള്ള ശ്രീലീലയുടെ ഒരു വീഡിയോ ലീക്കായി. പട്ടുപാവാട ധരിച്ച നാടൻ ലുക്കിലുള്ളതാണ് ചിത്രം.

കഴിഞ്ഞ ഫെബ്രുവരിയിൽ ആണ് ശ്രീലീല എം.ബി.ബി.എസ് ബിരുദം നേടിയത്. ധർമ്മനിൽ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സർപ്രൈസ് കാമിയോ ആയിരിക്കും എന്നാണ് വിവരം. സിമ്രാനും റാഷിഖന്നയും നായികമാരാകുന്ന ചിത്രത്തിൽ തെലുങ്ക് താരം റാം പോത്തിനേനി പ്രതിനായകനായി എത്തുന്നു. യോഗി ബാബു ആണ് മറ്റൊരു പ്രധാന താരം. കമൽഹാസന്റെ രാജ്‌കമൽ ഫിലിംസ് ഇന്റർനാഷണൽ നിർമ്മിക്കുന്ന ചിത്രത്തിന് സംഗീതം അനുരുദ്ധ് രവിചന്ദർ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREELEELA, DHARMAN, CINEMANEWS, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY