
പാട്ടുകാരായി മംമ്ത മോഹൻദാസും ശ്രീനാഥ് ഭാസിയും
അമൽ നീരദ് സംവിധാനം ചെയ്യുന്ന 'ബാച്ച്‌ലർ പാർട്ടി Deux' ലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം 'വാഴ്‍വേ മായം' പുറത്തിറങ്ങി. മംമ്ത മോഹൻദാസും ശ്രീനാഥ് ഭാസിയും ചേർന്ന് ആലപിച്ച 'മരണക്കടലിൻ അകലെ മറുകരയോ?' എന്ന ഗാനത്തിന് ഈണം ക്രിസ്റ്റോ സേവ്യറും വരികൾ വിനായക് ശശികുമാറുമാണ്. വേറിട്ട രീതിയിൽ ദൃശ്യങ്ങളുമായുള്ള അവതരണമാണ് ഗാനത്തിന് . നവംബർ 19ന് റിലീസ് ചെയ്യും.
നസ്ലിൻ, കുഞ്ചാക്കോ ബോബൻ, സൗബിൻ ഷാഹിർ, ഷറഫുദ്ദീൻ, ശ്രീനാഥ് ഭാസി, ചന്തു സലീംകുമാർ, ടൊവിനോ തോമസ്, ഷൈൻ ടോം ചാക്കോ, പാരിസ് ലക്ഷ്മി, നാദിയ മൊയ്തു, രജീഷ വിജയൻ, ജ്യോതിർമയി, ഹൻസിക കൃഷ്ണകുമാർ തുടങ്ങി വലിയ താരനിരഅണിനിരക്കുന്നു. അമൽ നീരദ് പ്രൊഡക്ഷൻസ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്റ് ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സ് എന്നീ ബാനറിൽ ആണ് നിർമ്മാണം. സംഭാഷണം: ഉണ്ണി ആർ, ഛായാഗ്രഹണം: അപ്പു പ്രഭാകർ, എഡിറ്റർ: വിവേക് ഹർഷൻ, സൗണ്ട് ഡിസൈൻ: തപസ് നായക്, പ്രൊഡക്ഷൻ ഡിസൈൻ: ജോസഫ് നെല്ലിക്കൽ, ഗാനരചന: റഫീഖ് അഹമ്മദ്, വിനായക് ശശികുമാർ, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ. പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |