
മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം നായകനും നായികയുമായി ജഗദീഷും ഉർവശിയും ഒന്നിക്കുന്ന 'റൂം നമ്പർ 9' എന്ന ചിത്രത്തിന്റെ ടൈറ്റിൽ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ജയ് മോഹൻ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഈ ഹിറ്റ് കോമ്പോയുടെ തിരിച്ചുവരവ്. എൺപതുകളിലും തൊണ്ണൂറുകളിലും 'സ്ത്രീധനം', 'ഭാര്യ', 'സിംഹവാലൻ മേനോൻ' തുടങ്ങിയ ഒട്ടേറെ മികച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കിയതാണ് ഈ ജോഡി.
ഉർവശിയുടെ കഥാപാത്രം ചവിട്ടുപടികൾ ഇറങ്ങി വരുമ്പോൾ ജഗദീഷ് പടികൾ കയറുന്നതാണ് പോസ്റ്റർ. ഇരുവരുടേയും മുഖത്ത് ദുരൂഹത നിഴലിക്കുന്നുണ്ട്. ഇരു ചവിട്ടുപടികളിലും പരക്കുന്ന വെളിച്ചവും വ്യത്യസ്തം. സിനിമാറ്റിക് ഡ്രീംസിന്റെ ബാനറിൽ വിലാസ് കുമാറാണ് നിർമ്മാണം. ഛായാഗ്രഹണം: ഫൈസൽ അലി, ചിത്രസംയോജനം: രഞ്ജൻ എബ്രഹാം, പ്രൊഡക്ഷൻ ഡിസൈനർ: മനു ജഗത്, സംഗീതം: കൈലാസ് മേനോൻ, ശങ്കർ ശർമ്മ, ഗാനരചന: ബി. കെ. ഹരിനാരായണൻ, പശ്ചാത്തല സംഗീതം: ശങ്കർ ശർമ്മ, പ്രൊഡക്ഷൻ കൺട്രോളർ: സജീവ് ചന്ദിരൂർ, പി.ആർ.ഒ: ആതിര ദിൽജിത്ത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |