SignIn
Kerala Kaumudi Online
Friday, 02 October 2026 12.44 PM IST

ജേസൺ സഞ്ജയ്‌യുടെ ആദ്യ സിനിമ കാണാൻ അമ്മയും സഹോദരിയും, വിജയ് എത്തുമോയെന്നതിൽ ആകാംഷ

-sangeetha-sornalingam-
തമിഴ്‌‌നാട് മുഖ്യമന്ത്രി വിജയ്‌യും കുടുംബവും

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ മകൻ ജേസൺ സഞ്ജയ്‌ സംവിധാനം ചെയ്ത ആദ്യ ചിത്രമായ 'സിഗ്മ' ഇന്ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. മകന്റെ ചിത്രം കാണാൻ അമ്മ സംഗീത സ്വർണലിംഗവും അനുജത്തി ദിവ്യ സാഷയും ചെന്നൈയിലെ തിയേറ്ററിലെത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവുന്നു. പുലർച്ചെയുള്ള ഷോ കാണാൻ ചെന്നൈയിലെ കമല സിനിമാസിലാണ് ഇരുവരും എത്തിയത്. മകന്റെ സിനിമ കാണാൻ വിജയ് എത്തുമോയെന്നത് ആകാംഷയോടെയാണ് സിനിമാലോകം കാത്തിരിക്കുന്നത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ തന്റെ ആദ്യ ചിത്രം കണ്ട് അച്ഛൻ വിജയ് എങ്ങനെയായിരിക്കും പ്രതികരിക്കുകയെന്ന് ജേസൺ പറഞ്ഞിരുന്നു. 'സാധാരണ അദ്ദേഹം വളരെ ശാന്തനായ ആളാണ്. വളരെ സമയമെടുത്താണ് ഓരോ കാര്യവും ചെയ്യുന്നത്. ഒരു സിനിമ വിശകലനം ചെയ്യാൻ അദ്ദേഹം കൂടുതൽ സമയമെടുക്കാറുണ്ട്. എന്നാലിത് എന്റെ ആദ്യ സിനിമയായതിനാൽ അദ്ദേഹം അഭിമാനിക്കും'- എന്നായിരുന്നു ജേസണിന്റെ മറുപടി.

സന്ദീപ് കിഷനും ഫരിയ അബ്ദുള്ളയും പ്രധാന വേഷങ്ങളിലെത്തുന്ന 'സിഗ്മ' എപ്പിസോഡിക് ആക്ഷൻ കോമഡി ചിത്രമാണ്. ലെ‌യ്ക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്‌കരനാണ് ചിത്രം നിർമ്മിക്കുന്നത്. തമനാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്. കൃഷ്ണൻ വസന്താണ് ഛായാഗ്രഹണം. ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്.


English Summary

Jason Sanjay’s directorial debut ‘Sigma’ has released in theatres. His mother Sangeetha Sornalingam and sister Divya Sasha attended an early-morning show in Chennai, and their theatre visit went viral on social media. Fans are also eagerly waiting to see whether actor Vijay will watch his son’s first film.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JASON SANJAY, SIGMA MOVIE, VIJAY SON JASON SANJAY, VIJAY FAMILY, JASON SANJAY CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY