SignIn
Kerala Kaumudi Online
Saturday, 03 October 2026 9.40 AM IST

മോഹൻലാലിന്റെ ഓപ്പറേഷൻ ഗംഗയിൽ ഭാഗ്യശ്രീ ബോർസെ എത്തി

sss

മോഹൻലാൽ നായകനായി വിഷ്‌ണു മോഹൻ രചനയും സംവിധാനവും നിർവഹിക്കുന്ന ഓപ്പറേഷൻ ഗംഗയുടെ ജോർജിയ ഷെഡ്യൂളിൽ തെന്നിന്ത്യൻ താരം ഭാഗ്യശ്രീ ബോർസെ ജോയിൻ ചെയ്തു. ഭാഗ്യശ്രീ ബോർസെയുടെ മലയാള അരങ്ങേറ്റ ചിത്രം ആണ് ഓപ്പറേഷൻ ഗംഗ. ഒക്ടോബർ 10 വരെ മോഹൻലാൽ പങ്കെടുക്കും.

ഒക്ടോബർ 17 വരെ ജോർജിയ ഷെഡ്യൂൾ ഉണ്ടാകും എന്നാണ് വിവരം. കസാക്കിസ്ഥാൻ, ഡൽഹി, ഡെറാഡൂൺ, കൊച്ചി എന്നിവിടങ്ങളിലും ചിത്രീകരണമുണ്ട്. ബോളിവുഡ് താരം അർജുൻ റാംപാൽ, ആദിൽ ഹുസൈൻ, പാർത്ഥിപൻ, അജുവർഗീസ്, അജിൻ ജോയ് (വാഴ 2) തുടങ്ങി നീണ്ട താരനിരയുണ്ട്. വമ്പൻ കാൻവാസിൽ ഒരുങ്ങുന്ന ചിത്രത്തിന് ശാശ്വത് സച്ച്ദേവ് ‘ആണ് ഈണം. പുഷ്പ 1 , പുഷ്പ 2’ എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ മിറോസ്ലാവ് കുബ ബ്രോസെക് ആണ് ക്യാമറ .‘ധുരന്തർ, ‘കിൽ എന്നീ ചിത്രങ്ങളുടെ ആക്ഷൻ ഡയറക്ടർ സീ യങ് ഓ ചിത്രത്തിന്റെ ഭാഗമാണ്.

‘ധുരന്തർ , ഉറി , ‘3 ഇഡിയറ്റ്സ്’, ‘പദ്മാവത്’ തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച ബിഷ്വദീപ് ചാറ്റർജിയാണ് ശബ്ദ ലേഖനം,പ്രൊഡക്ഷൻ ഡിസൈൻ, രാജീവൻ, എഡിറ്റർ ഷമീർ മുഹമ്മദ്, വിഎഫ്എക്സ് സൂപ്പർവൈസർ കെ. വി. സഞ്ജിത്. ബോർഡർ 2, ‘ഫൈറ്റർ തുടങ്ങിയ ചിത്രങ്ങളിൽ മിലിട്ടറി അഡ്വൈസറായി പ്രവർത്തിച്ച സ്ക്വാഡ്രൻ ലീഡർ വെർലിൻ പൻവർ, കോസ്റ്റ്യൂം ഡയറക്ടർ മെൽവി ജെ, മേക്കപ്പ് റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് നിർമ്മാണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MOHANLAL, BHAGYASREE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY