SignIn
Kerala Kaumudi Online
Saturday, 03 October 2026 5.34 AM IST

മുംബയ് വാല കല്യാണി

sss

രൺവീർ സിംഗിന്റെ നായികയായി ബോളിവുഡ് അരങ്ങേറ്റം നടത്തുന്ന 'പ്രളയ്" എന്ന ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളിന് ഒരുങ്ങുകയാണ് കല്യാണി പ്രിയദർശൻ. ഡിസംബർ വരെ പ്രളയ്‌യുടെ ചിത്രീകരണം മുംബയ്‌യിലായതിനാൽ അവിടേക്ക് കല്യാണി തത്‌കാലം താമസം മാറ്റി. സോംബി ത്രില്ലറായി ഒരുങ്ങുന്ന പ്രളയ്‌യിൽ ആക്‌ഷൻ രംഗങ്ങളിൽ അഭിനയിക്കേണ്ടതിനാൽ തറാറെടുപ്പുകളും പരിശീലനവും ആവശ്യമാണ്.

ശാരീരികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ജയ് മേത്ത സംവിധാനം ചെയ്യുന്ന ചിത്രം ആദ്യം ലണ്ടൻ പശ്ചാത്തലത്തിൽ ചിത്രീകരിക്കാനായിരുന്നു ഒരുങ്ങിയിരുന്നത്. ആസമയത്ത് ദീപിക പദുകോൺ ഗർഭിണിയായതിനാൽ ആവശ്യമായ പരിചരണം നൽകുന്നതിന് രൺവീർ സിംഗിന്റെ താത്പര്യത്തിൽ മുംബയിലേക്ക് ചിത്രീകരണം മാറ്റുകയായിരുന്നുവെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

രൺവീർ സിംഗിന്റെ മാ കസം ഫിലിംസിന്റെ നിർമ്മാണ പങ്കാളിത്തത്തിൽ ഒരുങ്ങുന്ന പ്രളയ് യഥാർത്ഥ സംഭവവികാസങ്ങളെ ആസ്പദമാക്കി അതിജീവനത്തിന്റെ കഥ പറയുന്നു. അനന്യ ബിർളയുടെ ബിർള സ്റ്റുഡിയോസും ഹൻസൽ മേൽ - സാഹിൽ സൈഗൽ എന്നിവരുടെ ട്രൂസ്റ്റോറി ഫിലിംസും ചേർന്നാണ് നിർമ്മാണം. ധുരന്ദർ ഫ്രാഞ്ചൈസിയുടെ ബ്ളോക് ബസ്റ്റർ വിജയത്തിനുശേഷം രൺവീർ സിംഗ് നായകനാകുന്ന ചിത്രം എന്ന നിലയിൽ പ്രളയ് വൻ പ്രതീക്ഷ നൽകുന്നു. അതേസമയം, ബ്ളോക് ബസ്റ്ററായ ലോകയ്ക്കു ശേഷം പാൻ ഇന്ത്യൻ താരമായി മാറിയ കല്യാണി പ്രിയദർശൻ അഭിനയിക്കുന്ന ചിത്രം ആണ് പ്രളയ്. ലോകയുടെ രണ്ടാം ഭാഗം ആണ് മലയാളത്തിൽ കല്യാണിയുടെ അടുത്ത പ്രോജക്ട്. പുതുവർഷത്തിൽ ലോക 2 ചിത്രീകരണം ആരംഭിക്കാനാണ് ഒരുങ്ങുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALYANI PRIYADARSHAN, MUMBAI WALA, CINEMANEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY