
ദേശീയം 1
മികച്ച നടൻ
ആദാമിന്റെ മകൻ അബു
സംസ്ഥാനം 4
അച്ഛനുറങ്ങാത്ത വീട്
(രണ്ടാമത്തെ നടൻ)
ആദാമിന്റെ മകൻ അബു
(മികച്ച നടൻ)
അയാളും ഞാനും തമ്മിൽ ( കൊമേഡിയൻ)
കറുത്ത ജൂതൻ ( കഥ)
സംസ്ഥാന ടെലിവിഷൻ അവാർഡ്
പരേതന്റെ പരിഭവങ്ങൾ
മികച്ച നടൻ
ടെലിവിഷൻ
സംവിധാനം
കംപാർട്ട്മെന്റ് (2015)
കറുത്ത ജൂതൻ (2017)
ദൈവമേ കൈതൊഴാം
k. കുമാറാകണം
(2018)
സ്വന്തം മരണവിവരം സോഷ്യൽ മീഡിയയിൽ എത്രയോ തവണ അറിഞ്ഞു സ്വതസിദ്ധമായ ചിരിയിൽ ആസ്വദിച്ച് സലിംകുമാർ പറഞ്ഞു. ചോര ആണ് ഛർദ്ദിക്കുന്നത്. എന്നാൽ അത്ര പെട്ടെന്ന് ചാകില്ല. അതാണ് സലിംകുമാർ. മലയാളികൾ ചിരി പൊട്ടിച്ച എണ്ണിയാൽ തീരാത്ത അത്ര കഥാപാത്രങ്ങൾ സലിംകുമാറിലൂടെ പിറന്നിട്ടുണ്ട്. അതിൽ ഏതാണ് മികച്ചതെന്നു ചോദിച്ചാൽ പ്രേക്ഷകരും കുഴങ്ങും. എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ. മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ.. ഈ കഥാപാത്രങ്ങൾ എല്ലാം മലയാളിയെ ഇപ്പോഴും പൊട്ടിച്ചിരിപ്പിക്കുന്നു. സിനിമയിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും സ്രാങ്ക് സമൂഹമാദ്ധ്യമങ്ങളിലെ താരം ആണ്. മിക്ക ട്രോളുകളിലും ഹീറോ ആണ്. രസകരമായ സലിംകുമാർ ഡയലോഗുകൾ ഇപ്പോഴും പൊട്ടിച്ചിരിക്കുന്നു.
എന്തിനോ തിളയ്ക്കുന്ന സാമ്പാർ...
''എനിക്ക് വട്ടായതാണോ... നാട്ടുകാർക്ക് മുഴുവൻ വട്ടായോ, എന്നു ചോദിച്ച മായാവിലെ സ്രാങ്ക്, 'എന്തിനോ തിളയ്ക്കുന്ന സാമ്പാർ" എന്ന കല്യാണരാമനിലെ പ്യാരേലാലിന്റെ ഡയലോഗ്. അച്ഛനെ കാണാൻ വാശിപിടിച്ചു കരയുമ്പോൾ പള്ളീലച്ചൻമാരെ കാണിച്ചു തരാറുണ്ട് എന്റെ അമ്മ, എന്ന സംഭാഷണം പറയുന്ന പുലിവാൽ കല്യാണത്തിലെ മണവാളൻ, ഒരു ലുക്കില്ലെന്നേയുള്ളൂ. ഭയങ്കര ബുദ്ധിയാ എന്നു പറഞ്ഞ മീശമാധവനിലെ വക്കീൽ.
വടക്കൻ പറവൂരിലെ ചിറ്റാറ്റുകര എന്ന ഗ്രാമത്തിൽ നിന്ന് ഇന്ത്യയോളം വളർന്ന നടൻ ജീവിതസാഹചര്യങ്ങളെ കഠിനമായി അതിജീവിച്ച സലിംകുമാർ എന്നും അപ്രിയ സത്യങ്ങൾ മറയില്ലാതെ വിളിച്ചുപറയാൻ ധൈര്യം കാണിച്ചു. സിനിമയിൽ ഹാസ്യനടനായി തുടങ്ങി അവിടെ നിന്ന് ക്യാരക്ടർ റോളുകളിലേക്കും നായക വേഷങ്ങളിലേക്കും എല്ലാം വളർന്ന നടൻ.
ഒരുകാലത്ത് മലയാളത്തിലെ വാണിജ്യ സിനിമയിൽ അവിഭാജ്യ ഘടകങ്ങളിലൊന്നായിരുന്നു. പരന്ന വായനയും മലയാള സാഹിത്യത്തിൽ ബിരുദവുമുള്ള സലിംകുമാർ പൊതുകാര്യങ്ങളിൽ ഇടപെട്ടു. ജീവിതത്തിൽ രണ്ടുപേരോട് മാത്രമാണ് കടപ്പാട് എന്നു സലിംകുമാർ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അമ്മയോടും സ്വന്തം ചിരിയോടും. അതുകൊണ്ടാണ് വീടു വച്ചപ്പോൾ ലാഫിങ് വില്ല എന്നു പേരിട്ടത്.
ഒരു ലുക്കില്ലെന്നേയുള്ളൂ...
പച്ചക്കുതിരയുടെ ചിത്രീകരണം നടക്കുന്ന സമയത്താണ് സംസ്ഥാന അവാർഡ് പ്രഖ്യാപനം. ദിലീപിന് അവാർഡ് ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് സംവിധായകൻ കമൽ പറഞ്ഞു. എന്നാൽ മോഹൻലാൽ ആണ് മികച്ച നടൻ. രണ്ടാമത്തെ മികച്ച നടൻ സലിംകുമാർ. ഇതുകണ്ട സലിംകുമാർ അമ്പരന്നു. കാരണം, നീ വരുവോളം സിനിമയുടെ സെറ്റിൽ വച്ച് സലിംകുമാറിന് അഭിനയിക്കാൻ അറിയില്ലെന്ന് പറഞ്ഞ് തിരിച്ചയച്ച സംവിധായകൻ സിബി മലയിൽ ആണ് ജൂറി ചെയർമാൻ. കാലത്തിന്റെ കളി എത്ര വലുതാണെന്ന് സലിംകുമാറിനെ ബോദ്ധ്യപ്പെടുത്തിയ നിമിഷം.
കരൾ രോഗം പിടിപെട്ട് അത്യാസന്ന നിലയിലായ തന്നെ ചില വൈദ്യന്മാർ തന്നെ പറ്റിച്ച സംഭവം സലിംകുമാർ തന്നെ പറഞ്ഞിട്ടുണ്ട്. വയനാട്ടിൽ ഒരു വൈദ്യൻ എന്നെ ചികിത്സിച്ചു എന്ന പേരും പറഞ്ഞ് ചികിത്സിക്കുന്നുണ്ട്. എന്റെ പൊടിമരുന്ന് കൊടുത്തിട്ടാണ് സലിംകുമാർ രക്ഷപ്പെട്ടതെന്ന് എന്നാണ് അയാൾ പറയുന്നത്. ഞാൻ അയാളെ കണ്ടിട്ടുപോലുമില്ല. ഞാൻ എവിടെയൊക്കെ ചെന്നിട്ടുണ്ടോ, ആ വൈദ്യന്മാരെല്ലാം എന്റെ ഫോട്ടോ എടുത്തു ഫേസ്‌ബുക്കിൽ ഇട്ടിട്ടുണ്ട്. കള്ളന്മാരെല്ലാം തഴച്ചുവളരുകയാണെന്ന് സലിം കുമാർ.
പണ്ഡിതനാണെന്ന് തോന്നുന്നു അർത്ഥം പറയുന്നുണ്ട്
ഉമ്മൻചാണ്ടി എന്ന മനുഷ്യനോട് തനിക്ക് നന്ദിയുണ്ടെന്ന് സലിംകുമാർ പറഞ്ഞു. ഉമ്മൻചാണ്ടി കാരുണ്യ ലോട്ടറി എന്ന സംഭവം ഉണ്ടാക്കി കരൾ മാറ്റിവച്ചവർക്കും കിഡ്‌നി മാറ്റിവച്ചവർക്കും സഹായം കൊടുത്തു. അതു വലിയ അനുഗ്രഹമായിരുന്നു. ഉമ്മൻചാണ്ടിയെ പോലുള്ള ആളുകൾ മരിച്ചപ്പോൾ ഇത്രയും ആളുകൾ ഒഴുകിവരാനുള്ള കാരണം ഇതൊക്കെ തന്നെയാണ്. എന്നും കോൺഗ്രസ് പക്ഷത്തു തന്നെയായിരുന്നു സലിം കുമാർ .
സലിംകുമാറിന്റെ ഹിറ്റായ മറ്റൊരാൾ ട്രോൾ ആണ്. പണ്ഡിതനാണെന്ന് തോന്നുന്നു. അർത്ഥം പറയുന്നുണ്ട് ചോക് ളേറ്റ് എന്ന ചിത്രത്തിലെ ഡയലോഗ് സംവിധായകൻ ഷാഫി അല്ലാതെ മറ്റാരെങ്കിലുമായിരുന്നെങ്കിൽ വെട്ടിക്കളഞ്ഞേനേ എന്നാണ് സലിംകുമാറിന്റെ മറുപടി. ഇതു കേൾക്കുകയും ആ പണ്ഡിതന്റെ മുഖം ഓർക്കുകയും ചെയ്യുമ്പോഴാണ് അവിടെ ഹാസ്യം ഉണ്ടാവുന്നത്.
അവസരം കളഞ്ഞ ചിരി
ജീവിതത്തിൽ രണ്ടു സ്‌ത്രീകളോടാണ് സലിംകുമാർ കടപ്പെട്ടത്. ഇന്നു തനിക്കുവേണ്ടി ജീവിച്ചു മരിച്ച അമ്മയോട്. മറ്റൊന്ന് തനിക്കു വേണ്ടി മരിച്ചു ജീവിക്കുന്ന ഭാര്യയോട്. സ്വന്തം പുസ്തകത്തിന്റെ ആമുഖത്തിലും ഇതും രേഖപ്പെടുത്തി.
അസ്തമയത്തെക്കുറിച്ചുള്ള വിവരം സലിംകുമാർ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ നൽകിയിട്ടുണ്ട്.ജീവിതത്തിലെ
പലരും എതിർത്തു. വാർദ്ധക്യത്തിലേക്കു നീങ്ങുകയാണ്. അസ്തമയം പോസിറ്റീവാണ്. ആ സത്യം തിരിച്ചറിയണം. അവരോട് സലിംകുമാർ പറഞ്ഞു.
തന്റെ ചിരി കാരണം സിനിമകൾ നഷ്ടപ്പെട്ടിട്ടുമുണ്ട്. മായാജാലം സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ തിരക്കഥാകൃത്തുക്കളായ സിബി കെ. തോമസും ഉദയ കൃഷ്ണയും കഥ പറഞ്ഞു. കഥ ഇഷ്ടപ്പെട്ട സലിംകുമാർ ആസ്വദിച്ചു ചിരിച്ചു. ആക്കി ചിരി എന്നു കരുതി സലിംകുമാറിനെ ഒഴിവാക്കി. പകരം ആ വേഷം അഭിനയിച്ചത് കലാഭവൻ നവാസ്. താൻ ആക്കി ചിരിച്ചതല്ലെന്ന് സലിംകുമാർ പിന്നീട് അവരോട് പറഞ്ഞു. സിബി - ഉദയൻമാർ തിരക്കഥ എഴുതിയ എത്രയോ ചിത്രങ്ങളിൽ സലിംകുമാർ പിന്നീട് അഭിനയിച്ചു. ആ കോമഡി കണ്ട് സിബിയും ഉദയനും ചിരിച്ചു. അതാണ് സലിംകുമാർ മാജിക്ക് .
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |