SignIn
Kerala Kaumudi Online
Monday, 17 August 2026 1.26 PM IST

'കല്യാണം കഴിക്കാൻ അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല'; വിവാഹം വേണ്ടെന്നുവച്ചതിന് കാരണം വ്യക്തമാക്കി രഞ്ജിനി ഹരിദാസ്

ranjini-haridas
രഞ്ജിനി ഹരിദാസ്

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയാണ് രഞ്ജിനി ഹരിദാസ്. അടുത്തിടെ നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ കോക്രോച്ച് ജനതാ പാർട്ടിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിദ്യാർത്ഥി പ്രക്ഷോഭത്തിൽ താരം പങ്കെടുത്തിരുന്നു. നാൽപതുകളിലും സിംഗിളായി തുടരുന്ന രഞ്ജിനി താൻ എന്തുകൊണ്ട് വിവാഹം ചെയ്യില്ലെന്ന കാരണം വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ. സ്വന്തം യുട്യൂബ് ചാനലിലൂടെയാണ് രഞ്ജിനി മനസുതുറന്നത്.

'വിവാഹത്തോട് എനിക്കൊരിക്കലും താത്‌പര്യമുണ്ടായിട്ടില്ല. 20 വർഷമായി എന്നോട് തുടരെ തുടരെ ചോദിക്കുന്ന ചോദ്യമാണിത്. എനിക്ക് വിവാഹം ചെയ്യേണ്ട. നാളത്തെക്കാര്യത്തെക്കുറിച്ച് എനിക്കൊരു ഐഡിയയുമില്ല. ഇപ്പോൾ ഞാൻ സിംഗിളാണെന്നതിൽ സന്തോഷിക്കുന്നു. വിവാഹം ചെയ്യണോയെന്ന് എന്നോടുതന്നെ ചോദിച്ചിട്ടുണ്ട്.

ഇരുപതുകളിൽ എന്റെ വിവാഹത്തെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. വളരുന്ന കാലമായിരുന്നു അത്. ആളുകളെ പരിചയപ്പെടുന്നു, ഡേറ്റ് ചെയ്യുന്നു. വിവാഹത്തെക്കുറിച്ച് ഞാൻ ചിന്തിക്കാത്തതിന്റെ പ്രധാന ഘടകം ഞാനത് കണ്ട് വളർന്നിട്ടില്ല എന്നതുകൊണ്ടാണ്. ഞാൻ വളർന്ന കുടുംബസാഹചര്യം അങ്ങനെയായിരുന്നു. അമ്മ മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഭാര്യയും ഭർത്താവും തമ്മിലുള്ള സമവാക്യം കുട്ടിയായിരിക്കുമ്പോൾ എനിക്ക് മനസിലാക്കാൻ പറ്റിയിട്ടില്ല. എന്റെ ഏഴാം വയസിലാണ് അച്ഛൻ മരിച്ചത്. ഡേറ്റ് ചെയ്യുമ്പോഴേ നമുക്ക് ഇഷ്ടാനിഷ്ടങ്ങൾ മനസിലാവുകയുള്ളൂ.

ബന്ധം അവസാനിപ്പിക്കുന്നത് തെറ്റായി കാണുന്നില്ല. എല്ലാം സഹിച്ച് ത്യജിച്ച് ജീവിക്കണമെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. അതുകൊണ്ടാണ് ഞാൻ ബ്രേക്കപ്പുകൾ ചെയ്തത്. റിലേഷൻഷിപ്പ് വിവാഹത്തിലെത്തണമെന്ന സങ്കൽപ്പമില്ല. എന്റെ അമ്മയൊരിക്കലും കല്യാണം കഴിക്കാൻ എന്നോട് പറഞ്ഞിട്ടില്ല. കാരണം അമ്മക്കെന്നെ നന്നായി അറിയാം'- രഞ്ജിനി ഹരിദാസ് പറഞ്ഞു.

English Summary

Ranjini Haridas said she has never been interested in marriage and is happy being single. She explained that growing up with only her mother after her father’s death shaped her views on marriage. She also said she does not believe every relationship must lead to marriage and does not see ending an unsuitable relationship as wrong.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: RANJINI HARIDAS, RANJINI HARIDAS MARRIAGE, RANJINI HARIDAS SINGLE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY