SignIn
Kerala Kaumudi Online
Friday, 12 June 2026 8.11 AM IST

എല്ലാവരെയും ഫാനാക്കി ബാലന്റെ അമ്മ ഫർസാന പാലത്തിങ്കൽ

ss

മ​ഞ്ഞു​മ​ൽ​ ​ബോ​യ്സി​നു​ശേ​ഷം​ ​ചി​ദം​ബ​രം​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​ബാ​ല​ൻ​ ​എ​ന്ന​ ​ചി​ത്ര​ത്തി​ന്റെ​ ​ട്രെ​യി​ല​റി​ൽ​ ​ഞെ​ട്ടി​ക്കു​ന്ന​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വച്ച് എല്ലാവരെയും ഫാനാക്കി മാറ്റി ​അ​മ്മ​യു​ടെ​ ​പേ​ര് ​ഫ​ർ​സാ​ന​ ​പാ​ല​ത്തി​ങ്ക​ൽ.​ ​തി​യേ​റ്റ​ർ​ ​ആ​ർ​ട്ടി​സ്റ്റും​ ​മോ​ഡ​ലും​ ​പീ​ഡി​യാ​ട്രി​ക് ​ഒ​കു​പേ​ഷ​ണ​ൽ​ ​തെ​റാ​പ്പി​സ്റ്റു​മാ​യ​ ​ഫ​ർ​സാ​ന​ ​മ​ല​യാ​ളി​യാ​ണ്.​ ​
ദു​ബാ​യി​ൽ​ ​ആ​ണ് ​പ​ഠി​ച്ച​തും​ ​വ​ള​ർ​ന്ന​തും.​ ​ദു​ബാ​യി​ലെ​ ​അ​വ​ർ​ ​ഓ​ൺ​ ​ഇ​ന്ത്യ​ൻ​ ​സ്കൂ​ളി​ൽ​ ​നി​ന്ന് ​വി​ദ്യാ​ഭ്യാ​സം​ ​പൂ​ർ​ത്തി​യാ​ക്കി​യ​ ​ഫ​ർ​സാ​ന​ ​മ​ണി​പ്പാ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ​ ​നി​ന്ന് ​ഒ​ക്കു​പേ​ഷ​ണ​ൽ​ ​തെ​റാ​പ്പി​യി​ൽ​ ​ബി​രു​ദം​ ​നേ​ടി.​ ​മ​ണി​പ്പാ​ൽ​ ​യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ​ ​ഡ്രാ​മ​നോ​ൺ​ ​മ​ണി​പ്പാ​ൽ​ ​എ​ന്ന​ ​തി​യേ​റ്റ​ർ​ ​ഗ്രൂ​പ്പു​മാ​യി​ ​സ​ഹ​ക​രി​ച്ച് ​നി​ര​വ​ധി​ ​പ്രോ​ജ​ക്ടു​ക​ൾ​ ​ചെ​യ്തി​ട്ടു​ണ്ട്.
ഫ​ർ​ഹാ​ൻ​ ​അ​ക്ത​റി​ന്റെ​ ​'​മ​ർ​ദ് ​ഒ​ഫീ​ഷ്യ​ൽ​"​ ​എ​ന്ന​ ​യു​ട്യൂ​ബ് ​ചാ​ന​ലി​ൽ​ ​'​ഛൂ​ലേ​ൻ​ ​ആ​സ്മ​"​ ​എ​ന്ന​ ​സം​ഗീ​ത​ ​ആ​ൽ​ബ​ത്തി​ന്റെ​ ​ക​വ​റി​ൽ​ ​ഫ​ർ​സാ​ന​ ​പ്ര​ത്യ​ക്ഷ​പ്പെ​ട്ടി​രു​ന്നു.​ 2015​ൽ​ ​ഫെ​മി​ന​ ​മി​സ് ​ഇ​ന്ത്യ​യു​ടെ​ ​ക്യാ​മ്പ​സ് ​പ്രി​ൻ​സ​സ് ​മ​ത്സ​ര​ത്തി​ലേ​ക്കും​ ​തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.
ബി​രു​ദ​ ​പ​ഠ​ന​ത്തി​നു​ശേ​ഷം​ ​ദു​ബാ​യി​ലേ​ക്ക് ​താ​മ​സം​ ​മാ​റി​യ​ ​ഫ​ർ​സാ​ന​ ​ഓ​ട്ടി​സം,​ ​എ​ഡി​എ​ച്ച്.​ഡി​ ​തു​ട​ങ്ങി​യ​ ​അ​വ​സ്ഥ​ക​ളി​ൽ​ ​ജീ​വി​ക്കു​ന്ന​ ​കു​ട്ടി​ക​ൾ​ക്കു​വേ​ണ്ടി​ ​പീ​ഡി​യാ​ട്രി​ക് ​ഒ​ക്കു​പേ​ഷ​ണ​ൽ​ ​തെ​റാ​പ്പി​സ്റ്റാ​യി​ ​ജോ​ലി​ചെ​യ്തു.​ ​
തി​യേ​റ്റ​ർ​ ​അ​ഭി​ന​യ​ത്തി​നും​ ​സ​മ​യം​ ​ക​ണ്ടെ​ത്തി.​ ​നി​ര​വ​ധി​ ​ബ്രാ​ന്റു​ക​ളു​ടെ​ ​മോ​ഡ​ലാ​യി.​ 2021​ൽ​ ​ഷോ​ർ​ട്ട് ​ആ​ൻ​ഡ് ​സ്വീ​റ്റ് ​ദു​ബാ​യ് ​തി​യേ​റ്റ​ർ​ ​ഫെ​സ്റ്റി​വ​ലി​ലെ​ ​പ്ര​ക​ട​ന​ങ്ങ​ൾ​ക്ക് ​ഫ​ർ​സാ​ന​യ്ക്ക് ​മി​ക​ച്ച​ ​ന​ടി​ക്കു​ള്ള​ ​പു​ര​സ്കാ​ര​വും​ ​ല​ഭി​ച്ചു.​ ​ജൂ​ൺ​ 19​ന് ​ബാ​ല​ൻ​ ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY