SignIn
Kerala Kaumudi Online
Friday, 12 June 2026 8.11 AM IST

അച്ഛനെ കൊല്ലാൻ പദ്ധതിയിടുന്ന മകൻ ഡാർക് കോമഡിയുമായി ഭാസ്കഭരണം

ss

രൂപേഷ് പീതാംബരൻ സംവിധാനം ചെയ്ത് പ്രധാന വേഷത്തിൽ എത്തുന്ന ഭാസ്കരഭരണം എന്ന ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തു. വിനീത് ശ്രീനിവാസന്റെ ഫേസ് ബുക്കിൽ പേജിലൂടെ പുറത്തു വിട്ട ടീസറിന് വലിയ സ്വീകരണം ലഭിക്കുന്നു. അമ്മയും മകനും വീട്ടിലെ ജോലിക്കാരൻ വരെ അച്ഛനെ കൊല്ലാൻ പദ്ധതി ഇടുന്ന രസകരമായ സംഭവങ്ങളാണ് ടീസറിൽ . സ്ഫടികം എന്ന സൂപ്പർഹിറ്റ് ചിത്രത്തിൽ മോഹൻലാലിന്റെ ബാല്യ കാലം അവതരിപ്പിച്ച താരം ആണ് രൂപേഷ് പീതാംബരൻ. തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.. ജൂൺ 26 ന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ സോണിക മീനാക്ഷി, അജയ് പവിത്രൻ, മിഥുൻ എം ദാസ്, പാർവ്വതി കളരിക്കൽ, മനീഷ് എം മനോജ്, അഞ്ജലി കൃഷ്ണദാസ്, ബിജു ചന്ദ്രൻ, ശരത് വിജയ്, ജിഷ്ണു മോഹൻ എന്നിവരാണ് മറ്റ് താരങ്ങൾ. നികാഫും ഗുഡ് ഫെല്ലാസ് ഇൻ ഫിലിംസ് ചേർന്ന് ആണ് നിർമ്മാണം . ഉമ കുമാരപുരം ഛായാഗ്രഹണം നിർവഹിക്കുന്നു. റഷിൻ അഹമ്മദ് എഡിറ്റിംഗും കളറിങ്ങും നിർവഹിക്കുന്നു. സംഗീതം ഗോഡ് വിൻ തോമസ് . വിതരണം ഗുഡ് ഫെല്ലാസ്. പി. ആർ. ഒ ; ഐശ്വര്യ രാജ്

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY