
കന്നടയിലെ സെൻസേഷണൽ സ്റ്റാർ കോമൾ കുമാർ, മേഘ്ന രാജ് , അനുഷ റായ് എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന 'സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്' ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. നടനും സംവിധായകനുമായ സന്ദേശ് ഷെട്ടി അജ്രി രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം കോമഡി, ഫാന്റസി, ആത്മീയ വിഷയങ്ങൾ സമന്വയിപ്പിക്കുന്നു. കോമൾ കൊട്ടാര ചിത്രകാരനായും സിനിമാ സംവിധായകനായുംഎത്തുമ്പോൾ കേരളത്തിലെ രാജ്ഞിയുടെ വേഷത്തിലാണ് മേഘ്ന . മലയാളവും കന്നഡയും സംസാരിക്കുന്നതാണ് മേഘ്നയുടെ കഥാപാത്രം. മേഘ്ന രാജ് പങ്കെടുക്കുന്ന ആക്ഷൻ രംഗങ്ങൾ ഹൈലൈറ്റാണ്.
അനുഷ റായി,പ്രമോദ് ഷെട്ടി, പ്രകാശ് തുമ്മിനാട്, വജ്രധിർ ജെയിൻ, ഉത്സവ്, കാർത്തിക് റാവു, രഘു രമണകോപ, സിരിജ, വർദ്ധൻ, കരൺ, രാധിക റാവു ദിവ്യശ്രീ തുടങ്ങി വലിയ താരനിര തന്നെയുണ്ട്. സംവിധായകൻ സന്ദേശ് ഷെട്ടിയും പ്രധാന വേ ഷത്തിൽ എത്തുന്നു. സജീഷ് രാജ് ഛായാഗ്രഹണവും പ്രാൻഷു ഝാ സംഗീതവും നിർവഹിക്കുന്നു. ആക്ഷൻ അഷറഫ് ഗുരുക്കൾ , ജ്യോതി പ്രൊഡക്ഷൻസിന്റെ ബാനറിൽ വികാസ് എസ് ഷെട്ടിയാണ് പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത്. . പി.ആർ.ഒ: പി.ശിവപ്രസാദ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |