
മമിത ബൈജുവും വിഷ്ണുവിശാലും പ്രധാന വേഷങ്ങളിൽ എത്തുന്ന തമിഴ് ചിത്രം ഇരണ്ടു വാനം ഒക്ടോബർ 22ന് പ്രദർശനത്തിന്. കേരള വിതരണാവകാശം ബിനു ജോർജ് അലക്സാണ്ടർ പ്രൊഡക്ഷൻസ് സ്വന്തമാക്കി. മുണ്ടാസുപ്പട്ടി, രാക്ഷസൻ എന്നീ ചിത്രങ്ങൾക്കുശേഷം വിഷ്ണു വിശാലും സംവിധായകൻ റാംകുമാറും വീണ്ടും ഒന്നിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി.ജി. ത്യാഗരാജൻ അവതരിപ്പിക്കുന്നു.
പ്രണയത്തിന് പ്രാധാന്യം നൽകുന്ന റൊമാന്റിക് ഫാന്റസി ചിത്രം ആണ് ഇരണ്ടു വാനം. തമിഴിലും മലയാളത്തിലും ഒരേപോലെ വിജയക്കൊടി പാറിക്കുന്ന മമിത ബൈജു നായികയായി എത്തുന്ന ചിത്രം എന്ന നിലയിൽ പ്രതീക്ഷകൾ ഏറെയാണ്. ഇതാദ്യമായാണ് മമിത ബൈജുവും വിഷ്ണു വിശാലും ഒരുമിക്കുന്നത്. സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്നാണ് നിർമ്മാണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |