SignIn
Kerala Kaumudi Online
Monday, 12 October 2026 12.47 AM IST

'എനിക്ക് മനീഷയെ മിസ് ചെയ്യുന്നു', പ്രണയം തകർന്നിട്ടും സ്‌നേഹം കുറഞ്ഞില്ല; വീണ്ടും ചർച്ചയായി നാനയുടെ അഭിമുഖം

nana-patekar-manisha
നാനാ പടേക്കറും മനീഷ കൊയ്‌രോളയും

ബോളിവുഡ് താരങ്ങളായ നാനാ പടേക്കറും മനീഷ കൊയ്‌രോളയും തമ്മിലുള്ള പ്രണയവും വേർപിരിയലും 90കളിൽ സിനിമാ ലോകത്ത് ഏറെ ചർച്ചയായിരുന്നു. സ്വകാര്യജീവിതത്തെക്കുറിച്ച് ഇരുവരും പരസ്യമായി അധികം സംസാരിച്ചിരിച്ചിട്ടില്ലെങ്കിലും 1997ൽ ഒരു അഭിമുഖത്തിൽ മനീഷയുമായുള്ള ബന്ധം അവസാനിച്ചതിന്റെ വേദന ഒരിക്കൽ നാനാ പടേക്കർ തുറന്നുപറഞ്ഞിരുന്നു. മനീഷയെക്കുറിച്ച് സംസാരിക്കുമ്പോൾ കരച്ചിൽ അടക്കാൻ കഴിയില്ലെന്നാണ് അടുത്ത വൃത്തങ്ങൾ നൽകുന്ന വിവരം.

'ഏറെ ബുദ്ധിമുട്ട് നിറഞ്ഞ ഘട്ടമാണത്. ആ വേദന എന്താണെന്ന് അനുഭവിച്ചറിയണം. ഞാൻ കടന്നുപോയ വേദന വിവരിക്കാൻ കഴിയില്ല. ദയവായി, നമുക്ക് ഇതേക്കുറിച്ച് സംസാരിക്കാതിരിക്കാം. എനിക്ക് മനീഷയെ മിസ് ചെയ്യുന്നു,' എന്നായിരുന്നു നാനയുടെ വാക്കുകൾ. ഖാമോഷി,​ അഗ്നിസാക്ഷി തുടങ്ങിയ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ച നാനയും മനീഷയും പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അഗ്നിസാക്ഷിയിലെ അഭിനയത്തിന് നാനയ്ക്ക് ദേശീയ അവാർഡും ലഭിച്ചിരുന്നു. യുഗ്‌പുരുഷ് എന്ന ചിത്രത്തിൽ ഒരുമിച്ച് അഭിനയിക്കുന്നതിനിടെയാണ് ഇരുവരുടെയും പ്രണയബന്ധം അവസാനിച്ചതെന്നാണ് റിപ്പോർട്ടുകൾ. ബന്ധം അവസാനിച്ചെങ്കിലും മനീഷയുടെ അഭിനയ മികവിനെ എന്നും നാന പ്രശംസിച്ചിരുന്നു.

'മനീഷയ്ക്ക് ജന്മസിദ്ധമായ കഴിവുണ്ട്. എനിക്ക് അറിയാവുന്നതിൽ ഏറ്റവും സംവേദനക്ഷമതയുള്ള നടിയാണ് അവൾ. കസ്തൂരിമാനിനെപ്പോലെയാണ് മനീഷ. മറ്റുള്ളവർക്കൊപ്പം ഓടിയെത്തേണ്ട ആവശ്യമില്ലെന്ന് അവൾ ഇനിയും തിരിച്ചറിയേണ്ടതുണ്ട്. അവൾക്ക് ആവശ്യമായ എല്ലാ കഴിവുമുണ്ട്. അതുതന്നെ ധാരാളമാണ്,' -നാന പറഞ്ഞു.

‌1990കളിൽ വ്യക്തിജീവിതത്തിൽ ഒരുപാട് പ്രതിസന്ധികളിലൂടെ കടന്നുപോയിരുന്ന നടിയാണ് മനീഷ. പിന്നീട് ഹീൽഡ് എന്ന പേരിൽ പ്രസിദ്ധീകരിച്ച തന്റെ ഓർമക്കുറിപ്പിൽ, ജീവിതത്തിലെ സമ്മർദങ്ങളെ നേരിടാൻ മദ്യപാനത്തെ ആശ്രയിച്ചിരുന്നുവെന്ന് മനീഷ വെളിപ്പെടുത്തിയിരുന്നു. മനീഷയുടെ മോശം അവസ്ഥയിൽ നാനയ്ക്കും ആശങ്കയുണ്ടായിരുന്നു. അന്ന് നീലകാന്തി പടേക്കറിനെ വിവാഹം കഴിച്ചിരുന്ന നാന ഭാര്യയുമായി അകന്നുകഴിയുകയായിരുന്നു. ഇരുവരും വിവാഹമോചനം നേടിയിരുന്നില്ല. മനീഷ 2010ൽ വ്യവസായി സമ്രാട്ട് ദഹലിനെ വിവാഹം കഴിച്ചെങ്കിലും രണ്ടുവർഷത്തിനുശേഷം ആ ബന്ധവും അവസാനിച്ചു. നാനാ പടേക്കറുടെ മരണവാർത്തയ്ക്കു പിന്നാലെ സോഷ്യൽ മീഡിയയിലൂടെ മനീഷ ആദരാഞ്ജലിയർപ്പിച്ചിരുന്നു. ഇന്ത്യൻ സിനിമയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെയും അഭിനയകലയോടുള്ള സമർപ്പണത്തെയും അനുസ്മരിച്ചായിരുന്നു കുറിപ്പ്.

English Summary

Bollywood actors Nana Patekar and Manisha Koirala's much-discussed 1990s relationship and breakup were recalled. Nana Patekar expressed deep pain over their separation in a 1997 interview, also praising Manisha's talent. He voiced concern about her personal struggles, including alcohol use she later revealed in her memoir. Their affair reportedly ended during *Yugpurush* filming; Patekar was married but separated then.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NANA PTEKAR, MANISHA KOIROLA, CINEMANEWS, LATESTNEWS, BOLLYWOOD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY